മലയാളത്തിലെ മികച്ച നടിമാരിലൊരാളാണ് ജ്യോതിര്‍മയി. ചെറിയ വേഷങ്ങളിലൂടെ കരിയറാരംഭിച്ച താരം മീശ മാധവനിലൂടെയാണ് ശ്രദ്ധ നേടിയത്. പട്ടാളം, കല്യാണരാമന്, എന്റെ വീട് അപ്പൂന്റേം തുടങ്ങിയ ചിത്രങ്ങള്‍ താരത്തിന്റെ കരിയറില്‍ വഴിത്തിരിവായി. ഇടയ്ക്ക് സിനിമയില്‍ നിന്ന് വിട്ടുനിന്ന ജ്യോതിര്‍മയി ഇപ്പോള്‍ തിരിച്ചെത്തിയിരിക്കുകയാണ്.
അമല്‍ നീരദിന്റെ അവസാനത്തെ രണ്ട് സിനിമകളില്‍ ജ്യോതിര്‍മയിയും ഭാഗമായിരുന്നു. ബോഗെയ്ന്‍വില്ലയിലെ റീതുവായി ഗംഭീര പ്രകടനം കാഴ്ചവെച്ചപ്പോള്‍ ബാച്ച്ലര് പാര്‍ട്ടി ഡ്യൂവിലും ശക്തമായ കഥാപാത്രത്തെ താരം അവതരിപ്പിച്ചു. പൗളി എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്. ഇപ്പോഴിതാ അമല്‍ നീരദിനെയും അദ്ദേഹത്തിന്റെ സിനിമകളെക്കുറിച്ചും സംസാരിക്കുകയാണ് ജ്യോതിര്‍മയി.
ജ്യോതിര്‍മയി Photo: Screen grab/ 24 news
പരിചയമുണ്ടെന്ന് കരുതി സുഹൃത്തുക്കള്‍ക്ക് എല്ലാ സിനിമയിലും അവസരം നല്‍കുന്നയാളല്ല അമല്‍ നീരദെന്ന് താരം പറഞ്ഞു. ഓരോ കഥാപാത്രത്തിനും ആപ്റ്റായിട്ടുള്ള ആളുകളെ മാത്രമേ കാസ്റ്റ് ചെയ്യാറുള്ളൂവെന്നും അങ്ങനെയാണ് എല്ലാ സിനിമയിലും ചെയ്യുന്നതെന്നും ജ്യോതിര്‍മയി പറഞ്ഞു. 24 ന്യൂസിനോട് സംസാരിക്കുകയായിരുന്നു താരം.
‘അമലിന്റെ ആ യൂണിവേഴ്സില് കയറിയാല്‍ പിന്നെ എല്ലാ പടത്തിലും ഉണ്ടാകുമെന്ന് ആള്‍റെഡി ഒരു ടോക്കുണ്ട്. പക്ഷേ, എനിക്ക് അങ്ങനെ തോന്നിയിട്ടില്ല. ക്യാരക്ടറിന് സ്യൂട്ടാകുന്നവരെ മാത്രമേ അതിലേക്ക് സെലക്ട് ചെയ്യുള്ളൂ. പരിചയമുണ്ടെന്ന് കരുതി എല്ലാ റോളിനും വിളിക്കില്ല. അമല്‍ നീരദിന്റെ ഫേവറെറ്റ് പടം ഏതാണെന്ന് ചോദിച്ചാല്‍ ബുദ്ധിമുട്ടാണ്.
സാഗര്‍ ഏലിയാസ് ജാക്കി Photo: LetterboxD, ProKerala
ഒന്നാമത് അമല്‍ ചെയ്യുന്ന എല്ലാ സിനിമകളും എനിക്കിഷ്ടമാണ്. അതിനകത്ത് ചികഞ്ഞ് കുറ്റങ്ങള്‍ കണ്ടുപിടിക്കാനൊന്നും ഞാന്‍ നില്‍ക്കാറില്ല. ആ ഒരു കാര്യത്തില്‍ മാത്രം ഞാന്‍ ബയ്സഡാണ്. സാഗര്‍ ഏലിയാസ് ജാക്കിയിലെ ഐറ്റം സോങ് ഞാന്‍ അമലിനോട് ചോദിച്ചു വാങ്ങിയതാണ്. ‘ഓസമാ’ എന്ന പാട്ട് ഞാന്‍ ചെയ്തോട്ടെ എന്ന് അങ്ങോട്ട് ചോദിക്കുകയായിരുന്നു. അങ്ങനെയാണ് ആ പാട്ട് ചെയ്തത്,’ ജ്യോതിര്‍മയി പറഞ്ഞു.
വന്‍ ഹൈപ്പില്‍ പുറത്തിറങ്ങിയ ബാച്ച്ലര് പാര്‍ട്ടി ഡ്യൂ ബോക്സ് ഓഫീസില്‍ കിതക്കുകയാണ്. ബാച്ച്ലര് പാര്‍ട്ടിയുടെ സ്പിരിച്വല്‍ സീക്വലായെത്തിയ ചിത്രത്തിന് മോശം പ്രതികരണമാണ് ലഭിക്കുന്നത്. നസ്ലെന്, ഷറഫുദ്ദീന്, സൗബിന് ഷാഹിര്‍, രജിഷ, ഹന്‍സിക കൃഷ്ണ തുടങ്ങി വലിയ താരനിര അണിനിരന്ന ചിത്രം പരാജയമായി മാറി.
Content Highlight: Jyothirmayi about her role in Sagar Alias Jacky movie