| Thursday, 23rd November 2023, 1:38 pm

ഒരുപാട് സിനിമകളില്‍ അഭിനയിക്കുക, പണമുണ്ടാക്കുക, ഇതായിരുന്നു ചിന്ത, സെന്‍സുണ്ടായിരുന്നില്ല: ജ്യോതിക

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ജ്യോതിക- മമ്മൂട്ടി എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി ജിയോ ബേബി സംവിധാനം ചെയ്ത ചിത്രമാണ് കാതല്‍. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. മമ്മൂട്ടിയും ജ്യോതികയും ആദ്യമായി ഒന്നിച്ചഭിനയിക്കുന്ന ചിത്രം കൂടിയാണ് കാതല്‍.

നല്ല സിനിമകളുടെ ഭാഗമാകണമെന്ന ആഗ്രഹത്തിന്റെ പുറത്താണ് താന്‍ സിനികള്‍ ചെയ്യുന്നതെന്നും നല്ല കഥാപാത്രങ്ങള്‍ ലഭിക്കില്ലെങ്കില്‍ സിനിമയില്‍ തുടരാന്‍ താന്‍ ആഗ്രഹിക്കില്ലെന്നും പറയുകയാണ് ജ്യോതിക.

എങ്ങനെയാണ് ഇത്രയും സിംപിളായി തുടരാന്‍ കഴിയുന്നത് എന്ന ചോദ്യത്തിന് സൂര്യയും താനും സിംപിളാണെന്നും സൂര്യയുടെ കുടുംബവും അതുപോലെ തന്നെയാണെന്നുമായിരുന്നു ജ്യോതികയുടെ മറുപടി. 16 വര്‍ഷമായി താന്‍ അവര്‍ക്കൊപ്പമാണെന്നും തന്റെ പ്രകൃതം ഇങ്ങനെയാണെന്നും താരം പറഞ്ഞു.

‘സൂര്യയും ഞാനും സിംപിളാണ്. സൂര്യയുടെ കുടുംബവും സിംപിളാണ്. ഗ്രൗണ്ടഡായിട്ടുള്ള ആള്‍ക്കാരാണ്. 16 വര്‍ഷമായി ഞാന്‍ അവര്‍ക്കൊപ്പമാണ്. പിന്നെ ഇതെന്റെ നാച്ചുറാണ്.

ചെറിയ വയസില്‍ സിനിമയില്‍ വന്നപ്പോള്‍ വലിയ ഹീറോകള്‍ക്കൊപ്പമാണ് അഭിനയിച്ചിരുന്നത്. അന്ന് ഒരുപാട് സിനിമകള്‍ ചെയ്യുക, പണമുണ്ടാക്കുക എന്നതില്‍ കവിഞ്ഞ് ഒന്നും ആലോചിച്ചിരുന്നില്ല. സെന്‍സ് ഇല്ലായിരുന്നു. ഈക്വല്‍ റോളിനെ കുറിച്ചോ നല്ല റോളിനോ കുറിച്ചോ അറിയില്ലായിരുന്നു. ഒരു മത്സരം പോലെയായിരുന്നു.

എന്നാല്‍ കുറച്ച് കാലം കഴിഞ്ഞപ്പോഴാണ് നല്ല സിനിമകളെ കുറിച്ച് മനസിലായത്. കുറച്ചു കൂടി പ്രായമായപ്പോഴാണ് സിനിമയെ കുറിച്ച് സീരിയസായി ചിന്തിച്ചു തുടങ്ങിയത്. എത്ര ചാലഞ്ചുകള്‍ നേരിട്ടാണ് സ്ത്രീകള്‍ ഈ മേഖലയില്‍ തുടരുന്നത്.

സ്ത്രീകള്‍ക്ക് ബഹുമാനമൊക്കെ കിട്ടുന്ന കഥാപാത്രങ്ങള്‍ വേണമെന്ന് ആഗ്രഹിച്ചിട്ടുണ്ട്. സത്രീകള്‍ക്ക് നല്ല റോളുകള്‍ കിട്ടാന്‍ പ്രയാസമാണ് പ്രത്യേകിച്ചു തമിഴില്‍.

സ്ത്രീകള്‍ക്ക് നല്ല റോളുകള്‍ ലഭിക്കുന്ന ചുരുക്കം സിനിമകളേ തമിഴില്‍ വരാറുള്ളൂ. അത്തരം സിനിമകളേ ഇനി ചെയ്യുകയാണെങ്കില്‍ ചെയ്യൂ എന്ന് ഞാന്‍ തീരുമാനമെടുത്തിരുന്നു. അതൊരു യാത്രയായിരുന്നു. ബബ്‌ളി ഗേളില്‍ നിന്നും വിമണ്‍ഹുഡിലേക്കുള്ള യാത്ര.

ഇപ്പോള്‍ നല്ല സിനിമകളുടെ ഭാഗമാകാന്‍ കഴിയുന്നുണ്ട്. നല്ല സിനിമകളും കഥാപാത്രങ്ങളും കിട്ടുന്നില്ലെങ്കില്‍ ഞാന്‍ സിനിമയില്‍ നിന്ന് പുറത്തേക്ക് വരാന്‍ തയ്യാറാണ്. അമ്മയെന്ന നിലയിലും ഭാര്യയെന്ന നിലയിലും സ്ത്രീയെന്ന നിലയിലും ഞാന്‍ സംതൃപ്തയാണ്,’ ജ്യോതിക പറഞ്ഞു.

ജ്യോതിക ഏറ്റവും സിംപിളായ ഒരു വ്യക്തിയാണെന്നായിരുന്നു ഇതിനിടെ മമ്മൂട്ടി പറഞ്ഞത്. ജ്യോതികയുടെ ഏറ്റവും വലിയ ട്രേഡ് മാര്‍ക്ക് എന്ന് പറയുന്നത് ഈ സിംപ്ലിസിറ്റിയാണന്നും മമ്മൂട്ടി കൂട്ടിച്ചേര്‍ത്തു.

Content Highlight: Jyothika about his film journey

Latest Stories

We use cookies to give you the best possible experience. Learn more