| Tuesday, 30th April 2013, 12:21 pm

ജ്വാല ഗുട്ട - വി. ദിജു സഖ്യം പിരിയുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഹൈദരാബാദ്: ഇന്ത്യന്‍ ബാഡ്മിന്റണിലെ മിക്‌സ്ഡ് ഡബിള്‍സ് ജോടികളായ ജ്വാല ഗുട്ടയും മലയാളി താരം വി. ദിജുവും വേര്‍പിരിയുന്നു. []

പുതിയ പങ്കാളിയായ മനു അത്രിക്ക് ഒപ്പമായിരിക്കും താന്‍ അടുത്ത ടൂര്‍ണമെന്റ് കളിക്കുക എന്നു ജ്വാല ഗുട്ട കഴിഞ്ഞ ദിവസം പറഞ്ഞു. ഇതു സംബന്ധിച്ച കത്ത് താന്‍ ബന്ധപ്പെട്ടവര്‍ക്ക് നല്‍കിക്കഴിഞ്ഞതായി ജ്വാല പറഞ്ഞു.

ദിജുവുമായുള്ള സഖ്യത്തില്‍ ഒട്ടേറെ നേട്ടങ്ങള്‍ കൊയ്യാന്‍ സാധിച്ചെന്നും അദ്ദേഹമായുള്ള മത്സരാനുഭവം വളരെ മികച്ചതായിരുന്നെന്നും ജ്വാലഗുട്ട പറഞ്ഞു.

ഈയിടെ സമാപിച്ച ബാഡ്മിന്റന്‍ ഏഷ്യ അടക്കം ഒട്ടേറെ ചാമ്പ്യന്‍ഷിപ്പുകളില്‍ ഇന്ത്യയ്ക്ക് വേണ്ടി കളിച്ച ജോടിയാണ് ജ്വാലയും ദിജുവും.

വനിതാ ഡബിള്‍സിലും പുതിയ സഖ്യം പരീക്ഷിക്കുകയാണു ജ്വാല. അശ്വിനി പൊന്നപ്പയ്ക്ക് പകരം പ്രജക്ത സാവന്ത് ആണു പുതിയ സഖ്യം. പുതിയ സഖ്യം വഴി കൂടുതല്‍ കാര്യങ്ങള്‍ പഠിക്കാനും വിജയം നേടാനും സാധിക്കാമെന്ന പ്രതീക്ഷയിലാണ് ജ്വാല.

Latest Stories

We use cookies to give you the best possible experience. Learn more