ന്യൂദല്‍ഹി: ഇന്ത്യയുടെ 46ാമത് ചീഫ് ജസ്റ്റീസായി രഞ്ജന്‍ ഗോഗോയ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. ചീഫ് ജസ്റ്റീസ് ദീപക് മിശ്ര വിരമിച്ച സാഹചര്യത്തിലാണ് ഏറ്റവും മുതിര്‍ന്ന ജഡ്ജിയായ ഗോഗോയിയുടെ നിയമനം.
രാവിലെ നടക്കുന്ന ചടങ്ങില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദാണ് ഗോഗോയിക്ക് സത്യവാചകം ചൊല്ലികൊടുക്കുന്നത്. അടുത്ത വര്‍ഷം നവംബര്‍ 17 വരെയാണ് ജസ്റ്റീസ് ഗോഗോയിയുടെ കാലാവധി.
നേരത്തെ ഗോഗോയിയുടെ പേര് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര നേരത്തേ ശിപാര്‍ശ ചെയ്തിരുന്നു. ആസാമിലെ മുന്‍ മുഖ്യമന്ത്രി കേശവ് ചന്ദ്ര ഗോഗോയിയുടെ മകനായ രഞ്ജന്‍ ഗോഗോയ 1954 ലാണ് ജനിച്ചത്.
2001 ലാണ് അദ്ദേഹം ഗുവഹത്ത് ഹൈക്കോടതി ജഡ്ജിയായി സ്ഥാനമേറ്റത്. തുടര്‍ന്ന് പഞ്ചാബ്-ഹരിയാന ഹൈക്കോടതിയിലും അദ്ദേഹം ജഡ്ജിയായി 2011ലാണ് ഗോഗോയ് ഹൈക്കോടതി ചീഫ് ജസ്റ്റീസ് ആവുന്നത്. തുടര്‍ന്ന് 2012ല്‍ അദ്ദേഹം സുപ്രീം കോടതി ജഡ്ജിയായി.