| Friday, 5th April 2019, 11:49 am

ഐസ്‌ക്രീം കേസ്: വി.എസിന്റെ ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതില്‍നിന്ന് ജഡ്ജി പിന്മാറി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ വാദം കേള്‍ക്കുന്നതില്‍നിന്ന് ഹൈക്കോടതി ജഡ്ജി പിന്മാറി. ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസാണു പിന്മാറിയത്.

കേസ് അട്ടിമറിച്ചെന്നാരോപിച്ച് വി.എസ് അച്യുതാനന്ദന്‍ നല്‍കിയ ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതില്‍നിന്നാണ് അദ്ദേഹം പിന്മാറിയത്.

Also Read: “അതെന്റെ സൗഭാഗ്യമായി കരുതുന്നു”; തന്റെ പ്രകടനത്തെക്കുറിച്ച് ചോദ്യമുയര്‍ത്താത്ത മാധ്യമപ്രവര്‍ത്തകര്‍ക്ക് നന്ദി പറഞ്ഞ് മോദി

എന്തുകൊണ്ടാണു പിന്മാറിയതെന്ന കാര്യം അദ്ദേഹം വ്യക്തമാക്കിയിട്ടില്ല. ഇന്നു രാവിലെ വി.എസിന്റെ അഭിഭാഷകരടക്കം കേസ് ലിസ്റ്റ് ചെയ്തിട്ടില്ലെന്നും അടുത്തദിവസം ലിസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ടിരുന്നു. കേസാണെന്ന് അപ്പോള്‍ കോടതി പരിശോധിക്കുകയും തുടര്‍ന്നാണു താന്‍ പിന്മാറുകയാണെന്നു ജഡ്ജി തുറന്ന കോടതിയില്‍ അറിയിച്ചത്. ഹര്‍ജി മറ്റൊരു ബെഞ്ച് പരിഗണിക്കും.

Latest Stories

We use cookies to give you the best possible experience. Learn more