| Thursday, 19th September 2019, 9:33 am

'നിയമം ദുരുപയോഗം ചെയ്തതിനാല്‍ ലാവ്‌ലിന്‍ കേസില്‍ പിണറായി വിജയനെ കുറ്റവിമുക്തനാക്കി, കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തില്‍ കേസെടുക്കുന്നത് ശരിയാകാത്തതിനാല്‍ ഉമ്മന്‍ചാണ്ടിക്കെതിരായ വിധി സ്‌റ്റേ ചെയ്തു'; ജസ്റ്റിസ് പി. ഉബൈദ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

അഴിമതി നിരോധന നിയമം ദുരുപയോഗം ചെയ്തതിനാലാണ് ലാവ്‌ലിന്‍ കേസില്‍ പിണറായി വിജയനെ കുറ്റവിമുക്തനാക്കിയതെന്ന് ജസ്റ്റിസ് പി. ഉബൈദ്. നിയമത്തിന്റെ അന്തസത്തയെ, പ്രയോഗത്തെ കുറിച്ച് പ്രയോഗിക്കുന്നത് കൊണ്ടാണിങ്ങനെ സംഭവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഹൈക്കോടതി ജഡ്ജി സ്ഥാനത്ത് നിന്ന് വിരമിച്ചതിന് ശേഷം ന്യൂസ് 18നോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

അനാവശ്യമായി ആരെയും ദ്രോഹിക്കാന്‍ പാടില്ല. നിയമം ജനങ്ങള്‍ക്ക് വേണ്ടിയാണ്, ആരെയും ദ്രോഹിക്കാന്‍ വേണ്ടിയല്ല. ജനങ്ങളുടെ നന്മക്ക് വേണ്ടിയാണ്, സംരക്ഷണത്തിന് വേണ്ടിയാണെന്നും അദ്ദേഹം പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തില്‍ കേസെടുക്കുന്നത് ശരിയാത്തതിനാലാണ് ഉമ്മന്‍ചാണ്ടിക്കെതിരായ വിധി സ്‌റ്റേ ചെയ്തതെന്നും പി. ഉബൈദ് പറഞ്ഞു.

തന്നെ കൊണ്ട് ചെയ്യാവുന്ന കാര്യങ്ങള്‍ ചെയ്തു. പരമാവധി ജുഡീഷ്യറിക്ക് വേണ്ടി പ്രയത്‌നം നടത്തി. സംഭാവനകള്‍ നല്‍കി.പത്രവാര്‍ത്തകള്‍ തന്നെ സ്വാധീനിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

981ൽ കോഴിക്കോട്‌ ലോ കോളേജിൽനിന്ന്‌ നിയമബിരുദം നേടി  മഞ്ചേരി കോടതിയിലാണ്‌ അഭിഭാഷകജീവിതം തുടങ്ങിയത്‌. 1988ൽ പേരാമ്പ്ര മുൻസിഫ്‌ മജിസ്ട്രേറ്റായി. നിരവധി കോടതികളിൽ സേവനമനുഷ്‌ടിച്ച ജസ്‌റ്റിസ്‌ പി ഉബൈദ്‌ 2014ൽ ഹൈക്കോടതി  ജഡ്‌ജിയായി നിയമിതനായി.

Latest Stories

We use cookies to give you the best possible experience. Learn more