കൊച്ചി: മലാപ്പറമ്പ് സ്‌കൂള്‍ അടച്ചുപൂട്ടണമെന്നും സുപ്രീം കോടതി വിധി നടപ്പാക്കണമെന്നും ഹൈക്കോടതി. സ്‌കൂള്‍ പൂട്ടണമെന്ന സുപ്രീം കോടതി വിധി നിലനില്‍ക്കുന്നതിനാല്‍ മറ്റൊരു ഈ സാഹചര്യത്തില്‍ പരിഗണിക്കാനാവില്ലെന്നും ഹൈക്കോടതി പറഞ്ഞു.
സ്‌കൂള്‍ ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍ തീരുമാനം ഹൈക്കോടതി അംഗീകരിച്ചില്ല. ഹൈക്കോടതിയുടേയും സുപ്രീം കോടതിയുടേയും മുന്‍ ഉത്തരവുകള്‍ ആദ്യം നടപ്പാക്കണം. സ്‌കൂള്‍ പൂട്ടണമെന്ന വിധി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ മറിച്ച് തീരുമാനമെടുക്കാന്‍ ആവില്ലെന്നും ഹൈക്കോടതി ജഡ്ജി ജയശങ്കര്‍ നമ്പ്യാര്‍ പറഞ്ഞു.
ആദ്യം കോടതി വിധി നടപ്പാക്കട്ടെ, അതിന് ശേഷം സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കണം. അതിന് ശേഷം മറ്റ് കാര്യങ്ങള്‍ തീരുമാനിക്കാമെന്നും ഹൈക്കോടതി പറഞ്ഞു.
നീതിന്യായ വ്യവസ്ഥ അര്‍ഹിക്കുന്ന പരിഗണന നല്‍കിയ വിഷയത്തില്‍ സുപ്രീം കോടതി തന്നെ സ്‌കൂള്‍ പൂട്ടണമെന്ന് പറഞ്ഞതാണ്. സ്‌കൂള്‍ പൂട്ടിയതിന് ശേഷം റിപ്പോര്‍ട്ട് നല്‍കാനാണ് കോടതി ഉത്തരവിട്ടതെന്നും ഹൈക്കോടതി വ്യക്തമാക്കി.
മലാപ്പറമ്പ് ഉള്‍പ്പെടെയുള്ള സ്‌കൂളുകളില്‍ വലിയ രീതിയിലുള്ള പ്രക്ഷോഭം നടക്കുന്ന കാര്യം സര്‍ക്കാര്‍ അഭിഭാഷകന്‍ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ സമരവും പ്രക്ഷോഭങ്ങളും ഒന്നും കോടതി ഉത്തരവ് നടപ്പാക്കുന്നതില്‍ തടസമായി വരരുതെന്നും ആദ്യം കോടതി ഉത്തരവ് നടപ്പാക്കണമെന്നുമായിരുന്നു ഹൈക്കോടതി ഉത്തരവ്.