| Saturday, 7th November 2026, 10:11 am

ഭാഗ്യം കൊണ്ട് സിനിമയിൽ എത്തിപ്പെട്ട ആളാണ് ഞാൻ, ആദ്യ സിനിമയിൽ തന്നെ കിട്ടാവുന്ന വലിയ അപ്രീസിയേഷൻ കിട്ടി: ജുനൈസ് വി.പി.

അനുപമ കെ. സീത

സോഷ്യൽ മീഡിയയിലൂടെയാണ്‌ ജുനൈസ് വി.പി. ആദ്യം ശ്രദ്ധിക്കപെട്ടതെങ്കിലും ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിലൂടെയാണ് താരത്തിന് ഏറെ പ്രേക്ഷക ശ്രദ്ധ ലഭിച്ചത്. പിന്നീട് പണി എന്ന സിനിമയിലൂടെ നടൻ വെള്ളിത്തിരയിലേക്കെത്തി. ജോജു ജോർജ്ജ് ആദ്യമായ് തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രമായിരുന്നു പണി. ചിത്രത്തിലെ പ്രധാന വില്ലൻ വേഷം ചെയ്തവരിൽ ഒരാളായാണ് ജുനൈസ് വേഷമിട്ടത്. ബിഗ് ബോസിലെ തന്നെ സഹ മത്സരാർത്ഥിയായിരുന്ന സാഗർ സൂര്യയാണ് വേറെ വില്ലൻ കഥാപാത്രം ചെയ്തത്. ചിത്രത്തിലെ ഇരുവരുടെയും വില്ലൻ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കമൽ ഹാസൻ തുടങ്ങിയ പ്രമുഖ നടന്മാർ ജുനൈസിന്റെ അഭിനയത്തെ പ്രശംസിച്ചും അഭിനന്ദിച്ചും മുന്നോട്ട് വന്നിരുന്നു.

താരത്തിന്റേതായി നവംബർ 27ന് തിയേറ്ററുകളിലെത്തുന്ന ചിത്രമാണ് പ്രേംപാറ്റ. ആയിഷ, ഇ.ഡി. എന്നീ സിനിമകൾക്ക് ശേഷം അമീർ പള്ളിക്കൽ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. എൻ.എസ്.എസ്. ക്യാമ്പിന്റെ പശ്ചാലത്തിൽ ഒരുക്കിയിരിക്കുന്ന യൂത്ത് റൊമാന്റിക്- കോമഡി ചിത്രത്തിൽ സൈജു കുറുപ്പ്, അനുശ്രീ, സിദ്ദിഖ്, സഞ്ജു ശിവറാം, സാഫ്‌ബോയ്, രാജേഷ് മാധവൻ എന്നിവർക്കൊപ്പം നാൽപ്പതിലധികം പുതുമുഖങ്ങളും അണിനിരക്കുന്നുണ്ട്.

മൂവി വേൾഡുമായുള്ള അഭിമുഖത്തിൽ താൻ സിനിമയിൽ എത്തിപെട്ടതിനെക്കുറിച്ചും സിനിമയോടുള്ള തന്റെ കാഴ്ചപ്പാടിനെക്കുറിച്ചും സംസാരിക്കുകയായിരുന്നു ജുനൈസ് വി.പി.

പണി.Photo. Screen Grab/Instagram.com

‘ഞാൻ സിനിമയ്ക്ക് വേണ്ടി ഒരുപാട് എഫേർട്ട് ഇട്ട ആളല്ല, ലക്കിലി ആരുടെയൊക്കെയോ ഭാഗ്യം എന്റെ ഒരു ഭാഗ്യം കൊണ്ട് ഫസ്റ്റ് അത്രയും വലിയൊരു സിനിമ കിട്ടി. ഫസ്റ്റ് സിനിമയിൽ തന്നെ കിട്ടാവുന്ന അത്രയും വലിയ അപ്രീസിയേഷൻ കിട്ടി. കമലഹാസൻ സാർ പോലും ഇന്റർവ്യൂവിൽ അങ്ങനെ അഭിനന്ദിച്ച് പറഞ്ഞു. പിന്നെ സ്റ്റേറ്റ് അവാർഡിൽ മെൻഷൻ വന്നു. അപ്പോൾ അത്രയും വലിയ സാധനം എനിക്കെല്ലാം ലക്ക് കൊണ്ട് കിട്ടിയതാണ്. ഞാൻ ഇപ്പോഴും സിനിമക്ക് വേണ്ടി ഭയങ്കരായിട്ട് ഹാർഡ് വർക്ക് ചെയ്യുന്ന ഒരാളല്ല.

ഡെഫിനിറ്റലി അങ്ങനെ സൂപ്പർ സ്റ്റാർ എന്ന രീതിയിലല്ല നല്ല ക്യാരക്ടേഴ്സ് ചെയ്യണമെന്ന് എനിക്ക് ഭയങ്കരമായിട്ട് ആഗ്രഹമുണ്ട്. അല്ലാതെ ഇങ്ങനെ സിനിമയുടെ സൂപ്പർ സ്റ്റാർ അങ്ങനത്തെ ഒന്നുമല്ലാതെ ആൾക്കാർക്ക് ഇഷ്ടപ്പെടുന്ന പണിയൊക്കെ പോലത്തെ ആളുകൾ ഓർത്തിരിക്കുന്ന ക്യാരക്ടേഴ്സ് ചെയ്യാനാണ് താത്പര്യം. ഇപ്പോഴും ആളുകൾ കാണുമ്പോൾ സാഗറിനോട് ഞാൻ എവിടെയെന്ന് ചോദിക്കും, അതുപോലെ എന്നോടും അവൻ എവിടെയെന്ന് ചോദിക്കാറുണ്ട്,’ താരം പറഞ്ഞു.

Content Highlight: Junaiz V.P. stated that he entered cinema purely by luck but received the highest appreciation in his very first film.

അനുപമ കെ. സീത

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. പോണ്ടിച്ചേരി സര്‍വകലാശാലയില്‍ നിന്ന് മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more