| Sunday, 11th October 2026, 11:12 am

അദ്ദേഹത്തിന്റെ അഭാവം ഇത്രയധികം അനുഭവപ്പെടുമെന്ന് ഞാന്‍ ഒരിക്കലും കരുതിയിരുന്നില്ല; ജൂലിയന്‍ അല്‍വാരസ്

സ്പോര്‍ട്സ് ഡെസ്‌ക്

ഇതിഹാസ താരം ലയണല്‍ മെസിയെക്കുറിച്ച് സംസാരിക്കുകയാണ് അര്‍ജന്റൈന്‍ താരം ജൂലിയന്‍ അല്‍വാരസ്. മെസി വിരമിച്ച ശേഷം ടീമിലെക്ക് തിരിച്ചെത്തിയത് ശരിക്കും വിചിത്രമായി തോന്നുന്നുവെന്ന് അദ്ദേഹം പറഞ്ഞു. മെസിയുടെ അഭാവം ഇത്രയധികം അനുഭവപ്പെടുമെന്ന് താന്‍ ഒരിക്കലും കരുതിയിരുന്നില്ലെന്ന് അല്‍വാരസ് പറഞ്ഞു. മറ്റാരെക്കാളും താന്‍ മുകളിലാണെന്ന് മെസി ഒരിക്കലും കരുതിയിരുന്നില്ലെന്നും അല്‍വാരസ് കൂട്ടിച്ചേര്‍ത്തു.

‘മെസി ഇല്ലാതെ അന്താരാഷ്ട്ര മത്സരങ്ങളിലേക്ക് തിരിച്ചെത്തിയത് ശരിക്കും വിചിത്രമായി തോന്നുന്നു എന്നതാണ് സത്യം. ഒരു ഘട്ടത്തില്‍ ഇത് സംഭവിക്കുമെന്ന് വ്യക്തമായിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ അഭാവം ഇത്രയധികം അനുഭവപ്പെടുമെന്ന് ഞാന്‍ ഒരിക്കലും കരുതിയിരുന്നില്ല.

അദ്ദേഹം എപ്പോഴും ഒരു നേതാവായിരുന്നു. മറ്റാരെക്കാളും താന്‍ മുകളിലാണെന്ന് അദ്ദേഹം ഒരിക്കലും കരുതിയിരുന്നില്ല. ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചപ്പോള്‍ എല്ലാവരും അദ്ദേഹത്തിന്റെ പേര് വിളിച്ചുകൊണ്ടിരുന്ന ആ വീഡിയോ കാണുമ്പോഴെല്ലാം എനിക്ക് ഇപ്പോഴും വികാരാധീനനാകാറുണ്ട്. അപ്പോള്‍ അദ്ദേഹം ചൂണ്ടിക്കാട്ടിയത് ടീമിനെയായിരുന്നു.

ഇത്തരത്തിലുള്ള നിരവധി കാര്യങ്ങളാണ് അദ്ദേഹം എപ്പോഴും ഞങ്ങളുമായി പങ്കുവെച്ചത്. അതുകൊണ്ടുതന്നെ അദ്ദേഹം എനിക്ക് എക്കാലത്തെയും മികച്ച താരമാണ്. അതിനുപുറമെ, അദ്ദേഹം അതിശയകരമായൊരു വ്യക്തിയുമാണ്. ആളുകള്‍ കരുതുന്നതിലും ഏറെ മെസിയെ അവര്‍ മിസ് ചെയ്യാന്‍ പോകുകയാണ്,’ അല്‍വാരസ് ഒരു അഭിമുഖത്തില്‍ പറഞ്ഞു.

അടുത്തിടെയാണ് ബെനിനെതിരായ മത്സരത്തിലാണ് മെസി ഔദ്യോഗികമായി അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത്. മത്സരത്തില്‍ മെസി ഗോള്‍ നേടിയിരുന്നു. ലോകമെമ്പാടുമുള്ള ഫുട്‌ബോള്‍ പ്രേമികള്‍ ഏറെ നിരാശയോടെയാണ് മെസിയുടെ വിടവാങ്ങലിന് സാക്ഷ്യം വഹിച്ചത്.

അര്‍ജന്റൈന്‍ ജേഴ്‌സി അഴിച്ചുവെച്ചെങ്കിലും ക്ലബ്ബ് ഫുട്‌ബോളില്‍ മെസി മിന്നും പ്രകടനമായി മുന്നേറുകയാണ്. മേജര്‍ ലീഗ് സോക്കറില്‍ നടന്ന മത്സരത്തില്‍ ഡി.സി യുണൈറ്റഡിനെ എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് മെസിയുടെ ഇന്റര്‍ മയാമി വിജയിച്ചിരുന്നു. അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസിയുടെയും ഉറുഗ്വേന്‍ സൂപ്പര്‍താരം ലൂയി സുവാരത്തിന്റെയും ഇരട്ട ഗോള്‍ കരുത്തിലാണ് മയാമിയുടെ മിന്നും ജയം.

ഇന്റര്‍നാഷണല്‍ ഫുട്‌ബോളില്‍ അര്‍ജന്റീനക്ക് വേണ്ടി അവസാന മത്സരം കളിച്ച് പടിയിറങ്ങിയതന് ശേഷം മെസി കളത്തിലിറങ്ങിയ ആദ്യ മത്സരമായിരുന്നു ഇത്.

Content Highlight: Julian Alvarez Talks About Legend Footballer Lionel Messi

Latest Stories

We use cookies to give you the best possible experience. Learn more