| Friday, 18th November 2016, 9:01 am

ഇശ്രത്ത് ജഹാന്‍ ഏറ്റുമുട്ടല്‍ കേസ് വാദം കേള്‍ക്കലില്‍ നിന്ന് ജഡ്ജി പിന്‍മാറി; ഒരു വര്‍ഷത്തിനിടെ പിന്മാറുന്ന രണ്ടാമത്തെ ജഡ്ജി

ഡൂള്‍ന്യൂസ് ഡെസ്‌ക്

വ്യാജഏറ്റുമുട്ടല്‍ കേസില്‍ ജാമ്യത്തിലിറങ്ങിയ ഐ.പി.എസ് ഉദ്യോഗസ്ഥന്‍ പി.പി പാണ്ഡെ നല്‍കിയ ഹരജി പരിഗണിക്കാനിരിക്കെയാണ് ജഡ്ജിയുടെ പിന്മാറ്റം. എല്ലാ വ്യഴാഴ്ചയും കോടതിയില്‍ ഹാജരാകുന്നത് ഒഴിവാക്കി തരണമെന്നാവശ്യപ്പെട്ടാണ് പണ്ഡെയുടെ ഹരജി.


ഗുജറാത്ത്:  ഇശ്രത്ത്ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ വാദം കേള്‍ക്കുന്നതില്‍ നിന്നും സി.ബി.ഐ പ്രത്യേക ജഡ്ജി എസ്.ജെ രാജെ പിന്മാറി. പിന്മാറിയതിനുള്ള കാരണം വ്യക്തമല്ല. കേസില്‍ ഒരു വര്‍ഷത്തിനിടെ പിന്മാറുന്ന രണ്ടാമത്തെ ജഡ്ജിയാണ് രാജെ.

മാര്‍ച്ചില്‍ കേസില്‍ വാദം കേട്ടിരുന്ന ജസ്റ്റിസ് ഡി.പി ഗോഹിലാണ് പിന്‍മാറിയിരുന്നത്.

വ്യാജഏറ്റുമുട്ടല്‍ കേസില്‍ ജാമ്യത്തിലിറങ്ങിയ ഐ.പി.എസ് ഉദ്യോഗസ്ഥന്‍ പി.പി പാണ്ഡെ നല്‍കിയ ഹരജി പരിഗണിക്കാനിരിക്കെയാണ് ജഡ്ജിയുടെ പിന്മാറ്റം. എല്ലാ വ്യഴാഴ്ചയും കോടതിയില്‍ ഹാജരാകുന്നത് ഒഴിവാക്കി തരണമെന്നാവശ്യപ്പെട്ടാണ് പണ്ഡെയുടെ ഹരജി.


Read more:  മുത്തച്ഛന്‍ ചുംബിക്കുന്ന ഫോട്ടോവെച്ച് അശ്ലീല വാര്‍ത്ത പ്രചരിപ്പിച്ചവര്‍ക്ക് നല്ല നടുവിരല്‍ നമസ്‌കാരം പറഞ്ഞ് യുവതിയുടെ ഫേസ്ബുക്ക് പോസ്റ്റ്


2004 ജൂണിലാണ് മലയാളിയായ പ്രണേഷ് കുമാറിനൊപ്പം ഇസ്രത്ത് ജഹാന്‍ ഗുജറാത്ത് പോലീസിന്റെ വെടിയേറ്റ് മരിച്ചത്. അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദിയെ വധിക്കാനെത്തിയ ഭീകരരാണെന്ന് ആരോപിച്ചായിരുന്ന ഇവരെ കൊലപ്പെടുത്തിയിരുന്നത്. എന്നാല്‍ ഇത് വ്യാജ ഏറ്റുമുട്ടലാണെന്ന് കണ്ടെത്തിയിരുന്നു.

ഇശ്രത്തിന്റെയും പ്രാണേഷിന്റെയും ബന്ധുക്കളുടെ ഹരജിയെ തുടര്‍ന്ന് കോടതി മേല്‍നോട്ടത്തില്‍ നടന്ന സി.ബി.ഐ അന്വേഷണത്തിലാണ് സംഭവം വ്യാജ ഏറ്റുമുട്ടലാണെന്ന് കണ്ടത്തെിയത്. പിന്നീട് പി.പി. പാണ്ഡെ അടക്കമുള്ള പൊലീസ് ഓഫിസര്‍മാരെ പ്രതിചേര്‍ക്കുകയായിരുന്നു.

We use cookies to give you the best possible experience. Learn more