| Saturday, 5th September 2020, 8:11 am

തെലങ്കാനയില്‍ പടികള്‍ കയറാനാവാതെ കോടതിയ്ക്ക് മുന്നിലിരുന്ന് വൃദ്ധ; കേസ് നിലത്തിരുന്ന് തീര്‍പ്പാക്കി ജഡ്ജ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഹൈദരാബാദ്: തെലങ്കാനയില്‍ കോടതിയുടെ പടികള്‍ കയറാന്‍ കഴിയാതിരുന്ന വൃദ്ധയുടെ കേസ് കോടതിയ്ക്ക് മുന്നിലെ പടികളിലിരുന്ന് തീര്‍പ്പാക്കി ജില്ലാ ജഡ്ജ്. ഭൂപാല്‍പള്ളി ജില്ലാ കോടതിയിലാണ് സംഭവം.

പ്രായമേറിയത് കാരണം ശാരീരിക അവശതകള്‍ അനുഭവിക്കുന്ന വൃദ്ധയുടെ കേസാണ് ജഡ്ജ് അവരുടെ അടുത്തിരുന്ന് തീര്‍പ്പാക്കിയത്.

മുന്‍ സുപ്രീം കോടതി ജഡ്ജ് മാര്‍ക്കണ്ഡേയ കട്ജുവാണ് സംഭവം വിശദീകരിച്ച് ഫേസ്ബുക്കില്‍ കുറിച്ചത്. ‘ഇപ്പോഴും ഇന്ത്യയില്‍ ഇങ്ങനെയുള്ള ന്യായാധിപന്മാരുണ്ട് എന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു’ എന്നും അദ്ദേഹം കുറിപ്പില്‍ വ്യക്തമാക്കി.

തന്റെ മുടങ്ങിപോയ ക്ഷേമ പെന്‍ഷന്‍ ലഭിക്കാന്‍ വേണ്ടി നല്‍കിയ പരാതിയില്‍ വാദം കേള്‍ക്കാനായിരുന്നു വൃദ്ധ കോടതിയില്‍ എത്തിയത്. എന്നാല്‍ ശാരീരിക ബുദ്ധിമുട്ടുകള്‍ കാരണം പടികള്‍ കയറാന്‍ സാധിക്കാതിരുന്ന സ്ത്രീ കോടതിയ്ക്ക് മുന്നില്‍ ഇരിക്കുകയായിരുന്നു.

കോടതിയിലെ ക്ലര്‍ക്ക് പറഞ്ഞ് കാര്യമറിഞ്ഞ ജില്ലാ ജഡ്ജ് പ്രധാനപ്പെട്ട ഫയലുകളുമെടുത്ത് തന്റെ സീറ്റില്‍ നിന്നുമിറങ്ങി കോടതിയ്ക്ക് മുന്നിലേക്ക് വരികയായിരുന്നു.

സ്ത്രീക്കൊപ്പം കോടതിയ്ക്ക് മുന്‍വശത്തെ പടിയിലിരുന്ന ജഡ്ജ് അവരുടെ പ്രശ്‌നം കേള്‍ക്കുകയും കേസില്‍ പരിഹാരമുണ്ടാക്കി കൊടുക്കുകയും ചെയ്തു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,പേജുകളിലൂടെയും വാട്സാപ്പിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Judge from telengana resolved the case of a aged woman who can’t climb up to court

Latest Stories

We use cookies to give you the best possible experience. Learn more