| Wednesday, 22nd July 2026, 4:18 pm

ജൂഡിന്റെ ഫാന്‍ ബോയ് മൊമെന്റ്; തൊപ്പി വെച്ച് വ്യത്യസ്ത ഗെറ്റപ്പില്‍ മോഹന്‍ലാല്‍ ; തുടക്കത്തിലെ കാമിയോയ്ക്ക് കയ്യടി

ആര്യ.പി

മോഹന്‍ലാലിന്റെ മകള്‍ വിസ്മയ മോഹന്‍ലാലിനെ നായികയാക്കി സംവിധായകന്‍ ജൂഡ് ആന്തണി ഒരുക്കുന്ന ചിത്രമാണ് തുടക്കം. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ഗ്ലിംസ് യു.എസിലെ ടൈംസ് സ്‌ക്വയറില്‍ സ്‌ക്രീന്‍ ചെയ്തിരുന്നു.

വിസ്മയയുടെ തുടക്കത്തിന് കൈയടി ലഭിക്കുമ്പോഴും സീന്‍ തൂക്കിയത് മോഹന്‍ലാലാണെന്നാണ് കമന്റുകള്‍.

ജൂഡ് കിട്ടിയ ഗ്യാപില്‍ മാസ് പരിപാടി പിടിച്ചിട്ടുണ്ടെന്നും മോഹന്‍ലാലിന്റെ കാമിയോ കിടുക്കിയെന്നുമാണ് ആരാധകര്‍ പറയുന്നത്. പക്കാ ഫാന്‍ ബോയ് മൊമെന്റ് ലോഡിങ് എന്നും മകളുടെ തുടക്കത്തില്‍ ഒരു ഗംഭീര റോള്‍ തന്നെ അച്ഛന് പ്രതീക്ഷിക്കുന്നെന്നുമാണ് കമന്റുകള്‍.

ഗ്ലിംപ്‌സില്‍ ഒരു മലമുകളിലേക്ക് ഓടിയെത്തുന്ന വിസ്മയയും പിന്നാലെ എത്തുന്ന ഒരു കൊച്ചുകുട്ടിയും ഏറ്റവും ഒടുവിലായി മോഹന്‍ലാലിന്റെ കഥാപാത്രത്തെയുമാണ് കാണിക്കുന്നത്.

തൊപ്പിവെച്ച് ഒരു വ്യത്യസ്ത ഗെറ്റപ്പിലാണ് ലാല്‍. ഇതിന് ശേഷം ആന്റണി പെരുമ്പാവൂരിന്റെ മകന്‍ ആശിഷ് ജോ ആന്റണിയുടെ ഒരു സീനും സ്‌ക്രീനില്‍ വന്നുപോകുന്നുണ്ട്. ചിത്രത്തില്‍ നെഗറ്റീവ് ഷേഡിലാണ് എത്തുന്നതെന്നാണ് രംഗം നല്‍കുന്ന സൂചന.

കഴിഞ്ഞ ദിവസമായിരുന്നു തുടക്കത്തിന്റെ ആദ്യ ഗ്ലിംപ്‌സ് ന്യൂയോര്‍ക്കിലെ ടൈംസ് സക്വയറില്‍ സ്‌ക്രീന്‍ ചെയ്തത്. മലയാള സിനിമയെ ലോകത്തിന്റെ നെറുകിലെത്തിക്കാനുള്ള ശ്രമമെന്നാണ് ഇതിനെ കുറിച്ച് ആശിര്‍വാദ് സിനിമാസ് പറഞ്ഞത്. ഗ്ലിംപ് സ്‌ക്രീനിങ്ങിന് മുന്നോടിയായി തുടക്കത്തിന്റെ ബില്‍ ബോര്‍ഡും ടൈംസ് സ്‌ക്വയറില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.

അടുത്തിടെയായി തുടക്കത്തിലെ ഒരു പാട്ട് പുറത്തുവന്നിരുന്നു. ഗാനത്തിലെ വിസ്മയയുടെ പ്രകടനത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ഒരു തുടക്കക്കാരിയതുടെ പതര്‍ച്ചയേതുമില്ലാതെ അനായാസം വിസ്മയ ആ കഥാപാത്രത്തെ പുള്‍ ഓഫ് ചെയ്യുന്നുണ്ടെന്നാണ് ഭൂരിഭാഗം പേരും അഭിപ്രായപ്പെട്ടത്. ചിത്രത്തില്‍ സായ്കുമാറിന്റേയും ചിപ്പിയുടേയും മകളായിട്ടാണ് വിസ്മയ എത്തുന്നത്.

2018 എന്ന ചിത്രത്തിന് ശേഷം ജൂഡ് സംവിധാനം ചെയ്യുന്ന ചിത്രമാണ് തുടക്കം. അടുത്ത മാസം ഏഴിന് ചിത്രം തിയേറ്ററുകളിലെത്തും.

Content Highlight: Jude’s fanboy moment; Mohanlal Cameo at the thudakkam Movie wins applause

ആര്യ.പി

ഡൂള്‍ന്യൂസില്‍ ജേണലിസ്റ്റ്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ. 2011 മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.

We use cookies to give you the best possible experience. Learn more