| Sunday, 15th October 2023, 11:16 am

കൂടെ കളിച്ചവരിൽ ബുദ്ധിമാന്മാരായ താരങ്ങൾ അവരാണ്; തുറന്നു പറഞ്ഞ് ജൂഡ് ബെല്ലിങ്ഹാം

സ്പോര്‍ട്സ് ഡെസ്‌ക്
തന്റെ ഒപ്പം കളിച്ചിട്ടുള്ളതിൽ ഏറ്റവും ബുദ്ധിമാന്മാരായ താരങ്ങൾ ആരൊക്കെയാണെന്ന് വെളിപ്പെടുത്തി റയൽ മാഡ്രിഡിന്റെ ഇംഗ്ലണ്ട് താരം ജൂഡ് ബെല്ലിങ്ഹാം.
പഴയ ഒരു വീഡിയോയിലാണ് ജൂഡ് ഇത് പറഞ്ഞത്. ഇപ്പോൾ ഈ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.
ബൊറൂസിയ ഡോർട്മുണ്ടിന്റെ നായകൻ മാർക്കോ റൂയിസും, മാഞ്ചസ്റ്റർ സിറ്റിയുടെ ഇംഗ്ലണ്ട് താരം ഫിലിപ്പ് ഫോഡനും ആണ് തന്റെ കൂടെ കളിച്ചിട്ടുള്ളതിൽ ഏറ്റവും ബുദ്ധിമാന്മാരായ താരങ്ങളെന്നാണ് ജൂഡ് പറഞ്ഞത്.
‘ഞാൻ ഫോഡനെയും മാർക്കോ റൂയിസിന്റെയും പേര് പറയും. മാർക്കോ ഡോർട്മുണ്ടിൽ എന്റെ ക്യാപ്റ്റൻ ആയിരുന്നു. അതുകൊണ്ട് ഞാൻ മാർക്കോയുടെ പേര് പറയും. നിങ്ങൾ റേറ്റ് ചെയ്യേണ്ട താരങ്ങളിൽ ഒരാളാണ് അദ്ദേഹം. ജർമൻ ലീഗിൽ ഞാൻ കളിച്ചിട്ടുള്ളതുകൊണ്ട് മാർക്കോ എന്താണെന്ന് എനിക്കറിയാം. അദ്ദേഹത്തിന് ഇടയ്ക്കിടെ പരിക്കുകൾ ഉണ്ടായിരുന്നു. ഇത് അദ്ദേഹത്തിന്റെ ഫിറ്റ്നസിനെ ബാധിച്ചു. എന്നാലും ഇപ്പോഴും മാർക്കോ മത്സരങ്ങൾ കളിക്കുന്നു. മത്സരങ്ങളിൽ തീരുമാനങ്ങൾ എടുക്കുന്നതിന് അദ്ദേഹം ഞങ്ങളെ സഹായിക്കും,’ ജൂഡ് ഫുട്ബോൾ ജോ വഴി പറഞ്ഞു.
2021ൽ ഡോർട്മുണ്ടിൽ എത്തിയ ജൂഡ് മൂന്ന് സീസണിൽ മാർക്കോ റൂയിസിനൊപ്പം സിഗ്നൽ ഇടുന പാർക്കിൽ പന്ത് തട്ടിയിട്ടുണ്ട്. ഈ സീസണിലാണ് ജർമൻ വമ്പൻമാരായ ബൊറൂസിയ ഡോർട്മുണ്ടിൽ നിന്നും ജൂഡ് റയൽ മാഡ്രിഡിൽ എത്തിയത്.
റയലിനായി ചാമ്പ്യൻസ് ലീഗിലും ലാ ലിഗയിലും താരം മിന്നും പ്രകടനമാണ്‌ കാഴ്ചവെക്കുന്നത്.
റയലിനായി 11 മത്സരങ്ങളിൽ 11 ഗോളുകളും മൂന്ന് അസിസ്റ്റുകളും താരം നേടിയിട്ടുണ്ട്. ഈ അടുത്ത് പോർച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ റെക്കോഡും ജൂഡ് മറികടന്നിരുന്നു. റയലിനായി ആദ്യ പത്ത് മത്സരങ്ങളിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമെന്ന റൊണാൾഡോയുടെ നേട്ടമാണ്‌ ജൂഡ് മറികടന്നത്.
Content Highlight: Jude Bellingham share who is the most Intilegent player to playing together him.

Latest Stories

We use cookies to give you the best possible experience. Learn more