| Thursday, 24th October 2019, 5:14 pm

ഗുജറാത്തില്‍ കോണ്‍ഗ്രസ് വിട്ട നേതാവിനെ തള്ളി വോട്ടര്‍മാര്‍; മുമ്പ് ജയിച്ച മണ്ഡലത്തില്‍ പരാജയം രുചിച്ച് ബി.ജെ.പിയുടെ അല്‍പേഷ് താക്കൂര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഗുജറാത്തില്‍ കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്ന അല്‍പേഷ് താക്കൂര്‍ ഉപതെരഞ്ഞെടുപ്പില്‍ തോറ്റു. ബി.ജെ.പി ടിക്കറ്റില്‍ മത്സരിച്ച മുന്‍ എം.എല്‍.എകൂടിയായ അല്‍പേഷ് തന്റെ മുന്‍ മണ്ഡലമായിരുന്ന രാധന്‍പുരില്‍നിന്നാണ് പരാജയം ഏറ്റുവാങ്ങിയത്.

അല്‍പേഷിനെ 9161 വോട്ടുകള്‍ക്ക് പിന്നിലാക്കിയിരിക്കുകയാണ് കോണ്‍ഗ്രസ്.കോണ്ഡഗ്രസിന്റെ രഘു ദേശായിയാണ് അല്‍പേഷിനെ പിന്തള്ളി വിജയമുറപ്പിച്ചത്.

അല്‍പേഷ് താക്കൂര്‍ സ്ഥാനം രാജിവെച്ച് ബി.ജെ.പിയില്‍ ചേര്‍ന്നതിനെ തുടര്‍ന്നാണ് ഇവിടെ തെരഞ്ഞെടുപ്പ് വേണ്ടി വന്നത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഈ വര്‍ഷം ജൂലൈയിലാണ് അല്‍പേഷും കോണ്‍ഗ്രസ് വിമതനായ ധവല്‍സിങ് സാലയും എം.എല്‍.എ സ്ഥാനം രാജിവെച്ച് പാര്‍ട്ടി വിട്ടത്. രാഹുല്‍ ഗാന്ധി തങ്ങള്‍ക്കു വേണ്ടി ഒന്നും ചെയ്തിട്ടില്ലെന്നായിരുന്നു അല്‍പേഷിന്റെ ആരോപണം.

അര്‍വാല്ലി ജില്ലയിലെ ബയാദില്‍ ബി.ജെ.പിയുടെ ദവാല്‍സിങ് സാലയെ 700 വോട്ടുകളുടെ ഭൂരിപക്ഷത്തിന് പിന്നിലാക്കിയാണ് കോണ്‍ഗ്രസിന്റെ ജഷു പട്ടേല്‍ ജയിച്ചുകയറി. പരാജയമുറപ്പിച്ചതിന് പിന്നാലെ സാല കൗണ്ടിങ് സെന്ററില്‍നിന്നും ഇറങ്ങിപ്പോയി.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

Latest Stories

We use cookies to give you the best possible experience. Learn more