കൊച്ചി: പ്രമുഖ മാധ്യമപ്രവര്‍ത്തകനും ചരിത്രകാരനുമായ ഐ. സമീല്‍ (49) അന്തരിച്ചു. തായ്‌ലാന്‍ഡില്‍ വെച്ചുണ്ടായ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം
മാധ്യമം ദിനപത്രത്തിന്റെ മലപ്പുറം ബ്യൂറോ ചീഫായിരുന്ന അദ്ദേഹം, മലപ്പുറം പ്രസ് ക്ലബ് പ്രസിഡന്റായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ഈ മാസം നാലാം തീയതിയാണ് ഒരു ടൂര്‍ മാനേജരായി സമീല്‍ തായ്‌ലാന്‍ഡില്‍ എത്തിയത്. ഇന്ന് രാവിലെ പുറത്തുപോകാന്‍ തയ്യാറെടുക്കുന്നതിനിടെ അദ്ദേഹത്തിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു
മലപ്പുറത്തെ മാധ്യമ-ചരിത്ര മേഖലകളിലെ സജീവ സാന്നിധ്യമായിരുന്നു.
Content Highlight: Journalist I Sameel passes away