| Saturday, 11th May 2019, 8:43 am

ബി.ആര്‍.പി ഭാസ്‌ക്കറിന്റെ മകള്‍ ബിന്ദു ഭാസ്‌ക്കര്‍ ബാലാജി അന്തരിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ബി.ആര്‍.പി ഭാസ്‌ക്കറിന്റേയും രമ ബി ഭാസ്‌കറിന്റേയു മകള്‍ ബിന്ദു ഭാസ്‌ക്കര്‍ ബാലാജി അന്തരിച്ചു. 55 വയസ്സായിരുന്നു. ഒരുവര്‍ഷത്തോളമായി കാന്‍സര്‍ ബാധിതയായിരുന്ന ബിന്ദു ഇന്ന് പുലര്‍ച്ചെ ചെന്നൈയിലാണ് അന്തരിച്ചത്.

ചെന്നൈ ഏഷ്യന്‍ കോളെജ് ഓഫ് ജേര്‍ണലിസത്തിലെ പ്രഫസറായിരുന്നു. ഡോ. കെ.എസ് ബാലാജിയുടെ ഭാര്യയാണ്. മകള്‍, സവേരി ബാലാജി.

ചെന്നൈ സ്‌റ്റെല്ല മേരീസ് കോളെജില്‍ നിനും ബിരുദം പൂര്‍ത്തിയാക്കിയ ബിന്ദു ന്യൂ ദല്‍ഹിയിലെ ടൈംസ് റിസേര്‍ച്ച് ഫൗണ്ടേഷന്‍സ് സ്‌കൂള്‍ ഓഫ് ജേര്‍ണലിസത്തില്‍ നിന്നും ഉപരിപഠനം നേടി.

ടൈംസ് ഓഫ് ഇന്ത്യയിലും ഇക്കണോമിക്‌സ് ടൈംസിലും മാധ്യമ പ്രവര്‍ത്തകയായി ജോലി ചെയ്തിട്ടുണ്ട്. 1990 കളുടെ ആദ്യത്തില്‍ ഫ്രന്റ്‌ലൈന്‍ കേരളാ കറസ്‌പോണ്ടന്റായും ജോലി ചെയ്തിട്ടുണ്ട്.

Latest Stories

We use cookies to give you the best possible experience. Learn more