| Thursday, 5th September 2019, 5:23 pm

പാലായിലെ വിമത സ്ഥാനാര്‍ത്ഥി ജോസഫ് കണ്ടത്തില്‍ പത്രിക പിന്‍വലിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പില്‍ വിമതനായി സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ച പി.ജെ ജോസഫ് പക്ഷക്കാരന്‍ ജോസഫ് കണ്ടത്തില്‍ പത്രിക പിന്‍വലിച്ചു. പി.ജെ ജോസഫിന്റെ നിര്‍ദ്ദേശ പ്രകാരമാണ് പത്രിക പിന്‍വലിക്കുന്നത്.

അതേ സമയം യു.ഡി.എഫ് ഔദ്യോഗിക സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച ജോസ് ടോമിന് രണ്ടില ചിഹ്നമില്ലാതെ മത്സരിക്കേണ്ടി വരും. കേരളാ കോണ്‍ഗ്രസ് എം സ്ഥാനാര്‍ഥിയെന്ന നിലയില്‍ നല്‍കിയ പത്രിക തള്ളിയതോടെയാണിത്.

ഇതോടെ ജോസ് ടോമിനു സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കേണ്ടി വരും. യു.ഡി.എഫ് പറയുന്ന ഏതു ചിഹ്നത്തില്‍ വേണമെങ്കിലും മത്സരിക്കാന്‍ തയ്യാറാണെന്നായിരുന്നു സൂക്ഷ്മപരിശോധന കഴിഞ്ഞയുടനെ ജോസ് ടോം മാധ്യമപ്രവര്‍ത്തകരോടു പ്രതികരിച്ചത്.

എന്നാല്‍ കേരളാ കോണ്‍ഗ്രസ് എം സ്ഥാനാര്‍ഥിയെന്ന നിലയില്‍ ജോസ് ടോം നല്‍കിയ പത്രിക പിന്‍വലിക്കണമെന്നായിരുന്നു സൂക്ഷ്മപരിശോധനയ്ക്കിടെ ജോസഫ് വിഭാഗം ആവശ്യപ്പെട്ടത്. ജോസഫ് നല്‍കിയ കത്തിന്റെ അടിസ്ഥാനത്തില്‍ക്കൂടിയാണ് പത്രിക തള്ളിയത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

സ്ഥാനാര്‍ഥിയെ തീരുമാനിക്കാനുള്ള അധികാരം പാര്‍ട്ടി വര്‍ക്കിങ് ചെയര്‍മാനായ ജോസഫിനാണെന്ന് വരണാധികാരി വ്യക്തമാക്കുകയും ചെയ്തു. ഇതോടെ പൈനാപ്പിള്‍, ഓട്ടോറിക്ഷ, ഫുട്ബോള്‍ എന്നിവയില്‍ ഒന്നായിരിക്കും ഇനി ജോസ് ടോമിന്റെ ചിഹ്നം.

ജോസ് ടോമിന് രണ്ടില ചിഹ്നം കിട്ടാതിരിക്കാന്‍ വേണ്ടിയാണ് ജോസഫ് വിഭാഗവും സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത്. ജോസ് കെ. മാണിയെ ചെയര്‍മാനായി തെരഞ്ഞെടുത്തത് തടഞ്ഞ് കൊണ്ടുള്ള കോടതി ഉത്തരവും ജോസഫ് വിഭാഗം വരണാധികാരിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

അതേസമയം സ്റ്റിയറിംഗ് കമ്മിറ്റിയാണ് സ്ഥാനാര്‍ത്ഥിയെ തെരഞ്ഞെടുത്തതെന്നാണ് ജോസ് പക്ഷം വരണാധികാരിയേയും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറെയും അറിയിച്ചത്.

Latest Stories

We use cookies to give you the best possible experience. Learn more