| Monday, 1st July 2013, 11:42 am

തെറ്റയില്‍ തെറ്റ് ചെയ്തിട്ടില്ല: ഭാര്യ

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]അങ്കമാലി: ലൈംഗികാപവാദ വിവാദത്തില്‍ കുടുങ്ങിയ  ##ജോസ്തെറ്റയിലിന് കുടുംബത്തിന്റെ പിന്തുണ. ജോസ് തെറ്റയില്‍ തെറ്റ് ചെയ്തിട്ടില്ലെന്നും അദ്ദേഹത്തിന്
കുടുംബത്തിന്റെ  പിന്തുണയുണ്ടെന്നും തെറ്റയിലിന്റെ ഭാര്യ ഡെയ്‌സി.

തന്റെ ഭര്‍ത്താവിനെയും മകനേയും പോലീസ് വേട്ടയാടുകയാണെന്നും പരാതി നല്‍കിയ യുവതിക്കെതിരെ ഗവര്‍ണര്‍ക്കും നിയമസഭാ സ്പീക്കര്‍ക്കും മനുഷ്യാവകാശ കമ്മീഷനും പരാതി നല്‍കുമെന്നും ഡെയ്‌സി പറഞ്ഞു.[]

അശ്ലീല ദൃശ്യങ്ങള്‍ പകര്‍ത്തി ഭര്‍ത്താവിനെയും മകനെയും ബ്ലാക്‌മെയില്‍ ചെയ്യാനാണ് ചിലര്‍ ശ്രമിക്കുന്നത്. സൈബര്‍ കുറ്റകൃത്യം ചെയ്ത സ്ത്രീയെ പോലീസ് സംരക്ഷിക്കാന്‍ ശ്രമിക്കുകയാണെന്നും ഡെയ്‌സി പറയുന്നു.

തെറ്റയിലിനെതിരെ ആരോപണം ഉയര്‍ന്നതിന് ശേഷം ഇതാദ്യാമായാണ് കുടുംബം പ്രതികരണവുമായി എത്തുന്നത്. ഒളിവില്‍ കഴിയുന്ന തെറ്റയില്‍ പുറത്ത് വരുമോ എന്നതില്‍ മറുപടി പറയാന്‍ കുടുംബം തയ്യാറായില്ല.

അതേസമയം, തെറ്റയിലിനെതിരെ മാധ്യമങ്ങള്‍ക്ക് നല്‍കാത്ത ദൃശ്യങ്ങളും പോലീസിന് കൈമാറിയതായി പരാതി നല്‍കിയ യുവതി പറഞ്ഞു. ഇത്തരം ദൃശ്യങ്ങള്‍ തന്റെ കൈയ്യിലില്ലെങ്കില്‍ തന്നെ അറിയില്ലെന്ന് പോലും തെറ്റയില്‍ പറഞ്ഞേനെ എന്നും യുവതി പറഞ്ഞു.

മകനുമായുള്ള വിവാഹം നടത്താം എന്ന് ഉറപ്പ് നല്‍കിയതിനാലാണ് ദൃശ്യങ്ങള്‍ അടങ്ങിയ ലാപ്‌ടോപ് തെറ്റയിലിന് നല്‍കിയത്. ഇത് ബുദ്ധിമോശമായി പോയെന്നും യുവതി പറഞ്ഞു.

Latest Stories

We use cookies to give you the best possible experience. Learn more