| Tuesday, 16th July 2013, 11:01 am

നടന്നത് ബലാത്സംഗം തന്നെയെന്ന് യുവതി; തെറ്റയിലിനെതിരായ എഫ്.ഐ.ആര്‍ സ്റ്റേ ചെയ്തു

ഡൂള്‍ന്യൂസ് ഡെസ്‌ക്

തന്റെ ജീവിതവും ഭാവിയും കരുതിയാണ് പരാതി നല്‍കിയത്. തന്റെ സമ്മതമില്ലാതെ പീഡിപ്പിക്കുകയായിരുന്നു. വിവാഹ വാഗ്ദാനം നല്‍കി വഞ്ചിക്കുന്ന നിരവധി കേസുകള്‍ നിലവിലുണ്ട്. അതിനാല്‍ തന്റെ കേസും നിലനില്‍ക്കുന്നതാണ്. കേസില്‍ ഇതുവരെ തെറ്റയിലിനെ ചോദ്യം ചെയ്തിട്ടില്ലെന്നും യുവതി സത്യവാങ്മൂലത്തില്‍ പറഞ്ഞു.

[]കൊച്ചി: ജോസ് ##തെറ്റയില്‍ തന്നെ ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് പരാതിക്കാരിയായ യുവതി ഹൈക്കോടതിയെ അറിയിച്ചു. അഭിഭാഷകന്‍ മുഖേനയാണ് യുവതി ഇക്കാര്യം ഹൈക്കോടതിയെ അറയിച്ചത്.[]

രാഷ്ട്രീയ ലക്ഷ്യങ്ങളോടെയല്ല തെറ്റയിലിനെതിരെ പരാതി നല്‍കിയതെന്നും സത്യവാങ്മൂലത്തില്‍ യുവതി പറയുന്നു. കേസില്‍ രാഷ്ട്രീയത്തെ കൊണ്ടുവരാന്‍ ശ്രമിക്കുന്നത് തെറ്റയിലാണെന്നും യുവതി ആരോപിക്കുന്നു.

തന്റെ ജീവിതവും ഭാവിയും കരുതിയാണ് പരാതി നല്‍കിയത്. തന്റെ സമ്മതമില്ലാതെ പീഡിപ്പിക്കുകയായിരുന്നു. വിവാഹ വാഗ്ദാനം നല്‍കി വഞ്ചിക്കുന്ന നിരവധി കേസുകള്‍ നിലവിലുണ്ട്. അതിനാല്‍ തന്റെ കേസും നിലനില്‍ക്കുന്നതാണ്. കേസില്‍ ഇതുവരെ തെറ്റയിലിനെ ചോദ്യം ചെയ്തിട്ടില്ലെന്നും യുവതി സത്യവാങ്മൂലത്തില്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം കേസ് പരിഗണിച്ചപ്പോള്‍ യുവതിയുടെ വിശദീകരണം ഹൈക്കോടതി ആരാഞ്ഞിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് സത്യവാങമൂലം നല്‍കിയത്.

അതേസമയം, ലൈംഗികാരോപണക്കേസില്‍ തെറ്റയിലിനെതിരെ ഫയല്‍ ചെയ്ത എഫ്.ഐ.ആര്‍ ഹൈക്കോടതി റദ്ദ് ചെയ്തു. കേസ് വീണ്ടും വെള്ളിയാഴ്ച്ച പരിഗണിക്കും.

എന്നാല്‍ തെറ്റയിലിനെ  ജനതാദള്‍ എസിന്റെ പൊതുപരിപാടികളില്‍ നിന്നും ഒഴിവാക്കാന്‍ രഹസ്യ തീരുമാനമുള്ളതായും റിപ്പോര്‍ട്ടുണ്ട്. എല്‍.ഡി.എഫ് പരിപാടികളില്‍ നിന്നും ജനതാദള്‍ എസ് പരിപാടികളില്‍ നിന്നും തെറ്റയിലിനെ ഒഴിവാക്കാനാണ് തീരുമാനം.

ഇതിന്റെ ഭാഗമായി ചൊവ്വാഴ്ച കൊച്ചിയില്‍ നടക്കുന്ന ജനതാദള്‍ മധ്യമേഖലാ കണ്‍വെന്‍ഷനിലേക്ക് തെറ്റയിലിനെ ക്ഷണിച്ചിട്ടില്ല. കൂടാതെ ഓഗസ്റ്റ് 26 മുതല്‍ നടത്തുന്ന പാര്‍ട്ടിയുടെ സംസ്ഥാന പ്രചാരണ ജാഥയില്‍ നിന്നും ജോസ് തെറ്റയിലിനെ ഒഴിവാക്കിയിട്ടുണ്ട്.

Latest Stories

We use cookies to give you the best possible experience. Learn more