| Sunday, 1st September 2019, 7:21 pm

ജോസ് ടോം പുലിക്കുന്നേല്‍ പാലായില്‍ യു.ഡിഎഫ് സ്ഥാനാര്‍ത്ഥിയായതിന് പിന്നില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കേരള കോണ്‍ഗ്രസിന്റെ സ്ഥാപക നേതാക്കളിലൊരായ ജോസഫ് പുലിക്കുന്നേലിന്റെ ബന്ധുവാണ് അഡ്വ.ജോസ് ടോം പുലിക്കുന്നേല്‍. കെ.എം മാണിയുമായും കുടുംബവുമായും അടുത്ത ബന്ധ ബന്ധം പുലര്‍ത്തിയിരുന്ന നേതാവാണ് ജോസ് ടോം. പാര്‍ട്ടി അണികളുമായി വളരെ അടുത്ത ബന്ധം പുലര്‍ത്തുന്ന നേതാവാണ്.

മണ്ഡല പുനര്‍നിര്‍ണ്ണയത്തിന് ശേഷം പാലാ മണ്ഡലത്തിലേക്ക് വന്ന പഴയ പൂഞ്ഞാര്‍ മണ്ഡലങ്ങളിലെ പ്രദേശങ്ങളില്‍ ജോസ് ടോം പുലിക്കുന്നിലിന് ഉള്ള സ്വാധീനമാണ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി തെരഞ്ഞെടുക്കപ്പെടാനുള്ള പ്രധാന കാരണം. നിലവില്‍ സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് അംഗമാണ് ടോം ജോസ് പുലിക്കുന്നേല്‍. മീനച്ചില്‍ പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായിരുന്നു.

കെ.എം മാണി ഓരോ തവണ മത്സരിക്കുമ്പോഴും മികച്ച രീതിയില്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച പരിചയവും ജോസ് ടോമിനുണ്ട്. പി.ജെ ജോസഫിന് ജോസ് ടോമിനോട് എതിര്‍പ്പില്ലെന്നതും സ്ഥാനാര്‍ത്ഥിത്വം ലഭിക്കാന്‍ കാരണമായി.

Latest Stories

We use cookies to give you the best possible experience. Learn more