| Wednesday, 8th April 2026, 8:58 pm

വെടിക്കെട്ടില്‍ വമ്പന്‍ നേട്ടവുമായി ജോസേട്ടന്‍; ദല്‍ഹിക്കെതിരെ ഇയാള്‍ സൂപ്പര്‍ ഹിറ്റ്

ശ്രീരാഗ് പാറക്കല്‍

ഐ.പി.എല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സും ദല്‍ഹി ക്യാപിറ്റല്‍സ് തമ്മിലുള്ള വമ്പന്‍ പോരാട്ടമാണ് നടക്കുന്നത്. അരുണ്‍ ജെയ്റ്റിലി സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ ദല്‍ഹി ഫീല്‍ഡിങ് തെരഞ്ഞെടുക്കുകയായിരുന്നു.

നിലവില്‍ ആദ്യം ബാറ്റ് ചെയ്യുന്ന ഗുജറാത്ത് 12 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 133 റണ്‍സാണ് നേടിയത്. നിലവില്‍ ക്രീസിസുള്ളത് 36 റണ്‍സ് നേടിയ ശുഭ്മന്‍ ഗില്ലും 30 റണ്‍സ് നേടിയ വാഷിങ്ടണ്‍ സുന്ദരമാണ്.

ടീമിനുവേണ്ടി മികച്ച തുടക്കമാണ് ഇംഗ്ലണ്ട് സൂപ്പര്‍താരം ജോസ് ബട്‌ലര്‍ കാഴ്ചവെച്ചത്. 27 പന്തില്‍ 5 സിക്‌സും മൂന്ന് ഫോറും ഉള്‍പ്പെടെ 52 റണ്‍സ് നേടിയാണ് ബട്‌ലര്‍ മിന്നും പ്രകടനം കാഴ്ചവെച്ചത്. 192.59 എന്ന മികച്ച സ്‌ട്രൈക്ക് റേറ്റിലായിരുന്നു താരം ബാറ്റ് വീശിയത്. കുല്‍ദീപ് യാദവിന്റെ പന്തില്‍ ക്ലീന്‍ ബൗള്‍ഡായാണ് ബട്‌ലര്‍ പുറത്തായത്.

തകര്‍പ്പന്‍ പ്രകടനത്തോടെ തിരിച്ചുവന്ന ബട്‌ലര്‍ ഒരു കിടിലന്‍ റെക്കോഡും സ്വന്തമാക്കിയിരിക്കുകയാണ്. 600 സിക്‌സറുകള്‍ പൂര്‍ത്തിയാക്കാനാണ് താരത്തിന് സാധിച്ചത്. നിലവില്‍ ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ നേടുന്ന അഞ്ചാമത്തെ താരമാണ് ജോസ്.

ഇംഗ്ലണ്ട് താരം അലക്‌സ് ഹെയ്ല്‍സിനെ മറികടന്നാണ് ജോസ് ഈ നേട്ടം സ്വന്തമാക്കിയത്. നിലവില്‍ 467 ഇന്നിങ്‌സില്‍ നിന്ന് 13961 റണ്‍സും എട്ട് സെഞ്ച്വറികളും 99 അര്‍ധ സെഞ്ചുറികളും താരത്തിനുണ്ട്. 1273 ഫോറുകളാണ് താരം ഫോര്‍മാറ്റില്‍ നേടിയത്.

അതേസമയം ഓപ്പണര്‍ സായി സുദര്‍ശന്‍ 12 റണ്‍സിന് നേരത്തെ പുറത്തായിരുന്നു. മുകേഷ് കുമാറാണ് താരത്തെ മടക്കി അയച്ചത്.

Content Highlight: Jos Butler Complete 600 Sixes In T-20 Cricket

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more