| Thursday, 10th September 2026, 10:49 am

ലോക ചരിത്രത്തിലിടം നേടി അരങ്ങേറ്റക്കാരന്‍; പ്രോട്ടിയാസ് വീരന്‍ വാഴുന്ന സിംഹാസനം ഇനി ഇവനും!

ശ്രീരാഗ് പാറക്കല്‍

നമീബിയക്കെതിരായ മൂന്ന് ഏകദിന മത്സരങ്ങള്‍ അടങ്ങുന്ന പരമ്പരയിലെ ആദ്യ മത്സരത്തില്‍ വിജയം സ്വന്തമാക്കിയിരിക്കുകയാണ് സൗത്ത് ആഫ്രിക്ക. നമീബിയ ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ 99 (ഡി.എല്‍ എസ്) റണ്‍സിന്റെ വമ്പന്‍ വിജയമാണ് പ്രോട്ടിയാസ് സ്വന്തമാക്കിയത്.

മത്സരത്തില്‍ ടോസ് നേടിയ നമീബിയ സൗത്ത് ആഫ്രിക്കയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ആറ് വിക്കറ്റ് നഷ്ടത്തില്‍ 348 റണ്‍സാണ് പ്രോട്ടിയാസ് നേടിയത്. മറുപടി ബാറ്റിങ്ങില്‍ 31 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ട്ത്തില്‍ 162 റണ്‍സിന് പുറത്താകുകയായിരുന്നു താരം.

മത്സരത്തില്‍ പ്രോട്ടിയാസിന് വേണ്ടി കിടിലന്‍ ബാറ്റിങ് പ്രകടനം നടത്തിയത്. ജോര്‍ദാന്‍ ഹെര്‍മനാണ്. സെഞ്ച്വറി നേടിയാണ് അരങ്ങേറ്റക്കാരന്‍ നമീബിയന്‍ മണ്ണില്‍ ആറാടിയത്. 126 പന്തില്‍ നിന്ന് മൂന്ന് സിക്‌സും 17 ഫോറും ഉള്‍പ്പെടെ 150 റണ്‍സ് നേടിയാണ് ഓപ്പണര്‍ പുറത്തായത്. 119.05 എന്ന സ്‌ട്രൈക്ക് റേറ്റിലായിരുന്നു താരത്തിന്റെ ബാറ്റിങ്.

ഇതോടെ ഒരു ലോക റെക്കോഡ് സ്വന്തമാക്കാനും താരത്തിന് സാധിച്ചിരിക്കുകയാണ്. അന്താരാഷ്ട്ര ഏകദിനത്തിലെ അരങ്ങേറ്റ മത്സരത്തില്‍ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ നേടുന്ന താരമെന്ന നേട്ടമാണ് ജോര്‍ദാന്‍ സ്വന്തമാക്കിയത്. ഈ നേട്ടത്തില്‍ പ്രോട്ടയാസ് താരം മാത്യു ബ്രീറ്റ്‌സ്‌കെയ്‌ക്കൊപ്പമാണ് ജോര്‍ദാന്‍ റെക്കോഡ് പങ്കുവെക്കുന്നത്.

അന്താരാഷ്ട്ര ഏകദിനത്തിലെ അരങ്ങേറ്റ മത്സരത്തില്‍ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ നേടുന്ന താരങ്ങള്‍

(താരം, ടീം, എതിരാളി, സ്‌കോര്‍ എന്ന ക്രമത്തില്‍)

മാത്യു ബ്രെറ്റ്‌സ്‌കെ – സൗത്ത് ആഫ്രിക്ക – ന്യൂസിലന്‍ഡ് -150 (2025)

ജോര്‍ദാന്‍ ഹെര്‍മന്‍ – സൗത്ത് ആഫ്രിക്ക – നമീബിയ – 150 (2026)*

ഡെസ്മണ്ട് ഹെയ്ന്‍സ് – വെസ്റ്റ് ഇന്‍ഡീസ് – ഓസ്‌ട്രേലിയ – 148 (1978)

റഹ്‌മാനുള്ള ഗുര്‍ബാസ് – അഫ്ഗാനിസ്ഥാന്‍ – അയര്‍ലാന്‍ഡ് -127 (2021)

മത്സരത്തില്‍ ജോര്‍ദന് പുറമെ മികച്ച പ്രകടനം നടത്തിയത് ടോണി ഡി സോസിയാണ്. 84 പന്തില്‍ 72 റണ്‍സാണ് താരം നേടിയത്. ഡെവാള്‍ഡ് ബ്രെവിസ് 33 റണ്‍സ് നേടിയപ്പോള്‍ ഏഴാമനായി ഇറങ്ങിയ കോര്‍ബിന്‍ ബോഷ് 24 പന്തില്‍ 39 റണ്‍സു നേടി. നമീബിയയ്ക്ക് വേണ്ടി ബൗളിങ്ങില്‍ തിളങ്ങിയത് റൂബന്‍ ട്രമ്പെള്‍മാനാണ്.

നമീബിയയ്ക്ക് വേണ്ടി 31 റണ്‍സ് നേടിയ ജെ.ജെ. സ്മിത്താണ് ഉയര്‍ന്ന സ്‌കോര്‍ നേടിയത്. ക്യാപ്റ്റന്‍ ജെറാഡ് എര്‍മസ് 21 റണ്‍സും നേടി. പ്രോട്ടിയാസിനായ നാല് വിക്കറ്റ് നേടിയ പ്രെനേലന്‍ നാല് വിക്കറ്റുകള്‍ സ്വന്തമാക്കി.

Content Highlight: Jordon Hermann In Great Record Achievement In ODI Debut

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

Latest Stories

We use cookies to give you the best possible experience. Learn more