| Thursday, 5th May 2016, 12:01 pm

ക്യാമറയിലൂടെ ഞാന്‍ കണ്ട നടിമാരെല്ലാം സുന്ദരികളാണ്: ജോമോന്‍ ടി ജോണ്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ക്യാമറയിലൂടെ കണ്ട നടിമാരില്‍ ഏറ്റവും സൗന്ദര്യം ആര്‍ക്കെന്ന് ചോദിച്ചാല്‍ അതിന് മറുപടി പറയാന്‍ വിഷമമാണെന്ന് പറയുകയാണ് ക്യാമറാമാന്‍ ജോമോന്‍ ടി. ജോണ്‍.

താന്‍ കണ്ട എല്ലാനടിമാരും സുന്ദരികളാണെന്നും ഓരോ സിനിമയിലേയും സീനിനനുസരിച്ച് നായികമാരെ കൂടുതല്‍ സുന്ദരിമാരാക്കാറുണ്ടെന്നും ജോമോന്‍ പറയുന്നു.

ഒരാള്‍ നന്നായിട്ടിരിക്കുന്നത് കാണാനാണ് എനിക്കിക്ക് ഇഷ്ടം. നമ്മള്‍ വയ്ക്കുന്ന ലൈറ്റ് പോലെയിരിക്കും ചര്‍മത്തിന്റെ തിളക്കം. അത് കൂടുതലായി ശ്രദ്ധിക്കാറുണ്ട്.

തട്ടത്തിന്‍ മറയത്തിലെ ഇഷയെ കേരളത്തിലെ ആണുങ്ങള്‍ക്ക് ഇഷ്ടപ്പെട്ടിട്ടുണ്ട്. ആ സിനിമയില്‍ അയിഷ എന്ന കഥാപാത്രത്തെ കാണിക്കുന്ന മിക്ക സീനുകളിലും  കുറച്ച് ആര്‍ട്ടിഫിഷ്യല്‍ ലൈറ്റിങ് ഉപയോഗിച്ചിട്ടുണ്ട്.

സൗന്ദര്യം ആ സിനിമയില്‍ കുറച്ച് കൂടുതലായി വേണം. അതിനായി ഓവര്‍ ലൈറ്റ് ചെയ്തിട്ടുണ്ട്. അതുപോലെ, ആവശ്യമുള്ള സ്ഥലങ്ങളില്‍ കുറച്ച് കൂടുതല്‍ ശ്രദ്ധിക്കാറുണ്ട്. അല്ലാത്തിടത്ത് വളരെ നോര്‍മലായിട്ടാണ് ചെയ്യുന്നതെന്നും ജോമോന്‍ പറയുന്നു.

എന്ന് നിന്റെ മൊയ്തീന്‍ എന്ന ചിത്രത്തിലെ കാഞ്ചനമാലയുടെ ക്ഷേത്രത്തിലെ ഉല്‍സവം നടക്കുന്ന ഒരു സീനുണ്ട്. ആ സീനില്‍ നായികയെ കയെ കാണിക്കുമ്പോള്‍ നായികകയ്ക്ക് സൗന്ദര്യം അലപ്ം കൂടുതല്‍ തോന്നണം.

അതുപോലെ മുറിയില്‍ വച്ച് ടൊവിനോ പാര്‍വതിയെ പ്രൊപ്പോസ് ചെയ്യുന്ന സീനും ആ സീനുകളില്‍ കുറച്ചധികം ശ്രദ്ധിച്ചാണ് ചെയ്തിരിക്കുന്നത്. അതുകൊണ്ടാണ് ആ സീനുകള്‍ സ്റ്റാന്‍ഡ് ഔട്ട് ചെയ്യുന്നതെന്നും ജോമോന്‍ പറയുന്നു. വനിതയോട് സംസാരിക്കുകയായിരുന്നു ജോമോന്‍.

Latest Stories

We use cookies to give you the best possible experience. Learn more