| Sunday, 13th October 2019, 10:30 am

രാമകൃഷ്ണനെയും ജോളിയെയും ബന്ധിപ്പിക്കുന്ന തെളിവുകളില്ല; സുലേഖയും ജോളിയും തമ്മില്‍ ബന്ധമുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

അന്തരിച്ച ചാത്തമംഗലം സ്വദേശി മണ്ണിലിടത്തില്‍ രാമകൃഷ്ണനും കൂടത്തായി കൊലപാതക കേസിലെ ജോളി ജോസഫും തമ്മില്‍ ബന്ധിപ്പിക്കുന്ന ഒരു തെളിവും ലഭിച്ചിട്ടില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍. കൂടത്തായി കൂട്ടകൊലപാതക കേസില്‍ ജോളി അറസ്റ്റിലായതിന് ശേഷം രാമകൃഷ്ണന്റെ മരണത്തില്‍ ബന്ധുക്കള്‍ ദുരൂഹത ആരോപിച്ചിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

മകന്‍ രോഹിത് നല്‍കിയ പരാതിയില്‍ അന്വേഷണം നടത്തിയെങ്കിലും കാര്യമായ തെളിവുകളൊന്നും കണ്ടെത്താനായില്ല. ജോളിയും സുലേഖയും തമ്മില്‍ ബന്ധമുണ്ട്. അത് പോലെ സുലേഖയും രാമകൃഷ്ണനും തമ്മില്‍ ബന്ധമുണ്ട്. എന്നാല്‍ രാമകൃഷ്ണനും ജോളിയും തമ്മില്‍ ബന്ധം കണ്ടെത്താനായില്ലെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

അസ്വാഭാവിക മരണത്തിന് പോലും കേസെടുക്കാന്‍ പറ്റാത്ത സ്ഥിതിയാണ്. രാമകൃഷ്ണന്റെ മൃതദേഹം ദഹിപ്പിച്ചത് കൊണ്ട് വീണ്ടും പരിശോധിക്കാന്‍ സാധിക്കില്ല. ദുരൂഹത കണ്ടെത്തുകയാണെങ്കില്‍ കേസെടുക്കുമെന്ന് ഡി.സി.ആര്‍.ബി എസ് ടി.പി രഞ്ജിത്ത് പറഞ്ഞു.

Latest Stories

We use cookies to give you the best possible experience. Learn more