| Wednesday, 8th January 2014, 2:54 pm

പാചകക്കാരിയുടെ വേഷത്തില്‍ ആഞ്ചലീന ജോളി

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]പ്രശസ്ത ചെഫ് നീഗല്ല ലോസണിന്റെ ജീവിത കഥ സിനിമയാക്കാനുള്ള ഒരുക്കത്തിലാണ് ഹോളിവുഡ് താരം ആഞ്ചലീന ജോളി. ആഞ്ചലീനയാണ് നീഗല്ലയായി ബിഗ് സ്‌ക്രീനില്‍ എത്തുന്നത്.

നീഗല്ലയുടെ നാടകീയമായ ജീവിതത്തെയാണ് സിനിമ പ്രമേയമാക്കുന്നത്. പുതിയ വേഷത്തെ ആഞ്ചലീന ഏറെ പ്രത്യേകതയോടെയാണ് കാണുന്നത്.

നിരവധി ഓഫറുകള്‍ ആഞ്ചലീനയ്ക്ക് മുന്നിലുണ്ടെങ്കിലും പ്രലോഭിപ്പിക്കുന്ന വേഷമെന്നാണ് ആഞ്ചലീന ഇതിനെ കുറിച്ച് പറഞ്ഞത്.

ആഞ്ചലീനയുടെ കരിയറിലെ വ്യത്യസ്തമായ വേഷമായിരിക്കും പുതിയ ചിത്രത്തിലേത്. നേരത്തേ മിസ്റ്റര്‍ ആന്റ് മിസിസ് സ്മിത്ത്, വാണ്ടഡ്, സാള്‍ട്ട് തുടങ്ങിയ ചിത്രങ്ങളില്‍ വ്യത്യസ്ത വേഷങ്ങളില്‍ ആഞ്ചലീന എത്തിയിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more