കൊല്‍ക്കത്ത: ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നവര്‍ ആര്‍.എസ്.എസ് ശാഖകളില്‍ ചേര്‍ന്ന് ആരോഗ്യം വീണ്ടെടുക്കണമെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി സുവേന്ദു അധികാരി. ആരോഗ്യകരമായ ജീവിതരീതി സ്വീകരിച്ച് ആരോഗ്യം മെച്ചപ്പെടുത്തിയ ശേഷം എല്ലാവരും രാഷ്ട്രനിര്‍മാണത്തില്‍ പങ്കാളികളാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ന്യൂ ടൗണില്‍ രാഷ്ട്രീയ സ്വയംസേവക് സംഘത്തിന്റെ പുതിയ പ്രാദേശിക ആസ്ഥാനമായ ‘കേശവ് സ്മൃതി ഭവന്‍’ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകത്തിലെ ഏറ്റവും വലിയ സാമൂഹിക-ഹിന്ദുത്വ പ്രസ്ഥാനമാണ് ആര്‍.എസ്.എസ് എന്നും വ്യക്തികളെ ഉത്തരവാദിത്തമുള്ള പൗരന്മാരായി വാര്‍ത്തെടുക്കുന്നതില്‍ സംഘടന പ്രധാന പങ്കുവഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ശാരിരിക ബുദ്ധിമുട്ടുകളുള്ളവര്‍ ആര്‍.എസ്.എസ് ശാഖയില്‍ ചേര്‍ന്ന് രോഗം ഭേദമാക്കി രാഷ്ട്ര നിര്‍മാണത്തില്‍ പങ്കാളികളാവണമെന്നും സുവേന്ദു പറഞ്ഞു. പ്രാദേശിക ബി.ജെ.പി എം.എല്‍.എ പിയൂഷ് കനോരിയ, മറ്റ് മുതിര്‍ന്ന ആര്‍.എസ്.എസ് നേതാക്കള്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തിരുന്നു.
പശ്ചിമ ബംഗാളില്‍ ആര്‍.എസ്.എസ് സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ കാര്യാലയം പ്രവര്‍ത്തനം ആരംഭിച്ചത്. കഴിഞ്ഞ കുറച്ചു മാസങ്ങളായി സംസ്ഥാനത്ത് ആര്‍.എസ്.എസ് ശാഖകളുടെ എണ്ണത്തില്‍ വലിയ വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്. മെയ് മാസത്തില്‍ 5,000ത്തോളമായിരുന്ന ശാഖകള്‍ ഉടന്‍ തന്നെ 10,000 ആയി ഉയര്‍ത്താനാണ് സംഘടന ലക്ഷ്യമിടുന്നത്.
Content Highlight: Joining the RSS can cure health problems: Suvendu Adhikari