| Sunday, 23rd December 2018, 4:05 pm

ജാക്ക് സ്പാരോ ആയി ജോണി ഡെപ് എത്തില്ല; ഔദ്യോഗിക പ്രഖ്യാപനവുമായി ഡിസ്‌നി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ലോസ് ആഞ്ചല്‍സ്: ലോക പ്രശസ്ത ചലച്ചിത്ര കഥാപാത്രമായ ക്യാപ്റ്റന്‍ ജാക്ക് സ്പാരോ എന്ന കടല്‍ക്കൊള്ളക്കാനായി ജോണി ഡെപ് ഇനി വെള്ളിത്തിരയിലെത്തില്ല. പൈറേറ്റസ് ഓഫ് ദി കരീബിയന്‍ ചിത്രങ്ങളിലാണ് ജോണി ഡെപ് ജാക്ക് സ്പാരോയെ അവതരിപ്പിച്ചത്. ഡെപ് ഇനി ഈ കഥാപാത്രത്തെ അവതരിപ്പിക്കില്ലെന്ന് നേരത്തെ അഭ്യൂഹങ്ങളുണ്ടായിരുന്നു.

എന്നാല്‍ ഡിസ്‌നിയുടെ പ്രൊഡക്ഷന്‍ ചീഫ് ഷോണ്‍ ബെയ്‌ലി പുതിയ പൈറേറ്റ്‌സ് ഓഫ് ദി കരീബിയന്‍ ഫ്രാന്‍ഞ്ചൈസില്‍ ജോണി ഡെപ് ഉണ്ടാകില്ലെന്ന് അറിയിച്ചു. ഹോളിവുഡ് റിപ്പോര്‍ട്ടറുമായുള്ള അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

“ഞങ്ങള്‍ക്ക് പുതിയ ഫ്രാഞ്ചൈസില്‍ പുതിയ ഊര്‍ജം കൊണ്ടുവരണം. ഞാന്‍ മുമ്പ് ഇറങ്ങിയ പൈറേറ്റ്‌സ് ചലച്ചിത്രങ്ങളുടെ ആരാധകനാണ്. എന്നാല്‍ ഇത് പുതിയൊരു അനുഭവമാക്കാനാണ് ഞങ്ങളുടെ ശ്രമം”- അദ്ദേഹം പറഞ്ഞു.

55കാരനായി ഡെപ് കഴിഞ്ഞ പതിനാല് വര്‍ഷങ്ങള്‍ക്കിടെ അഞ്ച് തവണ ജാക് സ്പാരോ ആയി വെള്ളിത്തിരയിലെത്തി. 4.5 ബില്ല്യണ്‍ ഡോളറുകള്‍ വാരിക്കൂട്ടിയ ഈ ചിത്രങ്ങള്‍ ഏറ്റവും അധികം കാശുണ്ടാക്കിയ 12ാമത്തെ ഫ്രാഞ്ചൈസ് ആണ്. 2015ല്‍ പുറത്തിറങ്ങിയ ഡെഡ് മാന്‍ ടെല്‍ നോ ടെയ്ല്‍സ് ആയിരുന്നു ഡെപ് അവസാനമായി ജാക് സ്പാരോ ആയി എത്തിയ ചലച്ചിത്രം.

Latest Stories

We use cookies to give you the best possible experience. Learn more