| Thursday, 28th May 2026, 3:50 pm

മുന്‍ രാജസ്ഥാന്‍ താരത്തിനൊപ്പം ചരിത്ര നേട്ടം തൂക്കാന്‍ ആര്‍ച്ചര്‍; വേണ്ടത് ഇത്രമാത്രം...

ശ്രീരാഗ് പാറക്കല്‍

ഐ.പിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെയുള്ള എലിമിനേറ്റര്‍ പോരാട്ടത്തില്‍ രാജസ്ഥാന്‍ റോയല്‍സ് വമ്പന്‍ വിജയമാണ് സ്വന്തമാക്കിയത്. മുല്ലാന്‍പൂരില്‍ നടന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 243 റണ്‍സ് സ്വന്തമാക്കിയത്. എന്നാല്‍ മുപടി ബാറ്റിങ്ങിനിറങ്ങിയ ഹൈദരാബാദ് 19.2 ഓവറില്‍ 192 റണ്‍സിന് ഓള്‍ ഔട്ട് ആകുകയായിരുന്നു.

ഇതോടെ ഗുജറാത്ത് ടൈറ്റന്‍സിനെതിരായ രണ്ടാം ക്വാളിഫയര്‍ മത്സരത്തിനായുള്ള തയ്യാറെടുപ്പിലാണ് രാജസ്ഥാന്‍. പി.സി.എ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് ഇരുവരും തമ്മിലുള്ള മത്സരം നടക്കുക.

മത്സരത്തില്‍ രാജസ്ഥാന്‍ പേസര്‍ ജോഫ്ര ആര്‍ച്ചറെ കാത്തിരിക്കുന്നത് ഒരു കിടിലന്‍ റെക്കോഡാണ്. ഒരു ഐ.പി.എല്‍ സീസണില്‍ ഏറ്റവും കൂടുതല്‍ തവണ ആദ്യ ഓവറില്‍ വിക്കറ്റ് വീഴ്ത്തുന്ന താരമാകാനാണ് ആര്‍ച്ചറിന് സാധിക്കുക.

ഇതിനായി താരത്തിന് രണ്ട് വിക്കറ്റ് മാത്രമാണ് വേണ്ടത്. നിലവില്‍ ഈ നേട്ടത്തില്‍ ഒന്നാം സ്ഥാനത്തുള്ളത് കിവീസ് സൂപ്പര്‍ പേസര്‍ ട്രെന്റ് ബോള്‍ട്ടാണ്. 2020ല്‍ എട്ട് വിക്കറ്റുകളാണ് താരം ആദ്യ ഓവറുകളില്‍ നിന്ന് വീഴ്ത്തിയത്.

ഒരു ഐപിഎല്‍ സീസണിലെ ആദ്യ ഓവറില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍

ട്രെന്റ് ബോള്‍ട്ട് – 8 (2020)

ജോഫ്ര ആര്‍ച്ചര്‍ – 7 (2026)*

ട്രെന്റ് ബോള്‍ട്ട് – 7 (2024)

ട്രെന്റ് ബോള്‍ട്ട് – 7 (2023)

ഭുവനേശ്വര്‍ കുമാര്‍ – 6 (2016)

അതേസമയം സീസണില്‍ 15 മത്സരങ്ങളില്‍ നിന്ന് 24 വിക്കറ്റും 57 റണ്‍സും നേടാന്‍ ആര്‍ച്ചറിന് സാധിച്ചിരുന്നു. 21.42 എന്ന ആവറേജിലും 9.18 എന്ന എക്കോണമിയിലുമാണ് താരം പന്തെറിഞ്ഞത്. ഐ.പി.എല്‍ കരിയറില്‍ ഇതുവരെ 83 വിക്കറ്റുകളാണ് താരം നേടിയത്.

ഓറഞ്ച് ആര്‍മിക്കെതിരെ 29 പന്തില്‍ 97 റണ്‍സ് നേടി വമ്പന്‍ പ്രകടനമായിരുന്നു വൈഭവ് സൂര്യവംശി അടിച്ചെടുത്തത്. അഞ്ച് ഫോറുകളും 12 കൂറ്റന്‍ സിക്‌സുകളും അടങ്ങുന്നതായിരുന്നു താരത്തിന്റെ വെടിക്കെട്ട് ഇന്നിങ്സ്.

ധ്രുവ് ജുറെല്‍ അര്‍ധ സെഞ്ച്വറിയും നേടി തിളങ്ങി. 21 പന്തില്‍ അഞ്ച് ഫോറുകളും മൂന്ന് സിക്സുകളും അടക്കം 50 റണ്‍സാണ് റോയല്‍സ് വിക്കറ്റ് കീപ്പര്‍ സ്വന്തമാക്കിയത്. അതേസമയം ഹൈദരാബാദിനായി ഉയര്‍ന്ന സ്‌കോര്‍ നേടിയത് 38 റണ്‍സ് നേടിയ നിതീഷ് കുമാര്‍ റെഡ്ഡിയാണ്.

ഹൈദരാബാദ് ബൗളിങ് നിരയില്‍ പ്രഫുല്‍ ഹിന്‍ജെ മൂന്ന് വിക്കറ്റുകള്‍ നേടി തിളങ്ങി. നിതീഷ് കുമാര്‍ റെഡ്ഡി, ഇഷാന്‍ മലിംഗ, ശിവാങ് കുമാര്‍ എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി. ഹൈദരാബാദിനായി മൂന്ന് വിക്കറ്റ് നേടി പ്രഫുല്‍ ഹിംഗെ തിളങ്ങി.

Content Highlight: Jofra Archer Need one Wicket To Achieve Great Record In IPL

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

Latest Stories

We use cookies to give you the best possible experience. Learn more