| Tuesday, 22nd September 2026, 8:14 pm

ലോക ചരിത്രത്തില്‍ രണ്ടാമന്‍; സച്ചിനെ വീഴ്ത്തി റൂട്ടിന്റെ പടയോട്ടം!

ശ്രീരാഗ് പാറക്കല്‍

ഇംഗ്ലണ്ടും ശ്രീലങ്കയും തമ്മിലുള്ള മൂന്ന് ഏകദിന മത്സരങ്ങള്‍ അടങ്ങുന്ന പരമ്പരയിലെ ആദ്യ മത്സരം റിവര്‍സൈഡ് ഗ്രൗണ്ടില്‍ നടക്കുകയാണ്. മത്സരത്തില്‍ ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. നിലവില്‍ 32 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 183 റണ്‍സാണ് ത്രീ ലയണ്‍സ് നേടിയത്. ക്രീസിലുള്ളത് ജോസ് ബട്‌ലറും (23) വില്‍ ജാക്‌സുമാണ് (1).

മത്സരത്തില്‍ ഇംഗ്ലണ്ടിന് വേണ്ടി മികച്ച ബാറ്റിങ് പ്രകടനമാണ് ക്യാപ്റ്റന്‍ ഹാരി ബ്രൂക്കും ജോ റൂട്ടും കാഴ്ചവെച്ചത്. ബ്രൂക്ക് 69 പന്തില്‍ നിന്ന് ഏഴ് ഫോര്‍ ഉള്‍പ്പെടെ 67 റണ്‍സ് നേടി. ജോ റൂട്ട് 52 പന്തില്‍ നിന്ന് അഞ്ച് ഫോര്‍ ഉള്‍പ്പെടെ 44 റണ്‍സും നേടി.

ഈ പ്രകടനത്തോടെ ഒരു ലോക റെക്കോഡ് സ്വന്തമാക്കിയിരിക്കുകയാണ് ത്രീ ലയണ്‍സ് ഇതിഹാസ താരം റൂട്ട്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ 23000 റണ്‍സ് പൂര്‍ത്തിയാക്കാനാണ് താരത്തിന് സാധിച്ചത്. വെറും 521 ഇന്നിങ്‌സില്‍ നിന്നാണ് റൂട്ട് ഇതോടെ ഇതിഹാസ താരം സച്ചിന്‍ ടെന്‍ഡുല്‍ക്കറെ മറികടക്കാനും റൂട്ടിന് സാധിച്ചിരിക്കുകയാണ്.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും വേഗത്തില്‍ 23000 റണ്‍സ് പൂര്‍ത്തിയാക്കുന്ന താരമാകാനാണ് റൂട്ടിന് സാധിച്ചത്. ഈ നേട്ടത്തില്‍ കിങ് വിരാട് കോഹ്‌ലിയാണ് മുന്നിലുള്ളത്.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ 23,000 റണ്‍സ് ഏറ്റവും വേഗത്തില്‍ നേടിയ താരങ്ങള്‍

വിരാട് കോഹ്‌ലി (ഇന്ത്യ) – 490 ഇന്നിങ്‌സ്

ജോ റൂട്ട് (ഇംഗ്ലണ്ട്) – 521

സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ (ഇന്ത്യ) – 522

റിക്കി പോണ്ടിങ് (ഓസ്‌ട്രേലിയ) – 544

ജാക് കാലിസ് (സൗത്ത് ആഫ്രിക്ക)- 551

കുമാര്‍ സംഗക്കാര (ശ്രീലങ്ക) – 568

രാഹുല്‍ ദ്രാവിഡ് (ഇന്ത്യ) – 576

മഹേല ജയവര്‍ധനെ (ശ്രീലങ്ക) – 645

Content Highlight: Joe Root In Great Record Achievement International Cricket

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more