ഇംഗ്ലണ്ടും ന്യൂസിലാന്‍ഡും തമ്മിലുള്ള മൂന്ന് ടെസ്റ്റ് മത്സരങ്ങള്‍ അടങ്ങുന്ന പരമ്പരയിലെ ആദ്യ മത്സരം ലോര്‍ഡ്‌സില്‍ നടക്കുകയാണ്. മത്സരത്തില്‍ ടോസ് നേടി ആദ്യ ഇന്നിങ്‌സില്‍ ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 140 റണ്‍സിന് ഓള്‍ ഔട്ട് ആയിരുന്നു. തുടര്‍ ബാറ്റിങ്ങിന് ഇറങ്ങിയ ന്യൂസിലാന്‍ഡിന് വമ്പന്‍ തിരിച്ചടി നല്‍കിയാണ് ത്രീ ലയണ്‍സ് കളിയിലേക്ക് തിരിച്ചുവന്നത്. 113 റണ്‍സിനാണ് ഇംഗ്ലണ്ട് കിവീസിനെ ആദ്യ ഇന്നിങ്‌സില്‍ തകര്‍ത്തത്.
നിലവില്‍ രണ്ടാം ഇന്നിങ്‌സില്‍ ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് 34 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 127 റണ്‍സാണ് നേടിയത്. റണ്‍സൊന്നും നേടാതെ ഗസ് ആറ്റ്കിന്‍സണും ജെയ്മി സ്മിത്തുമാണ് ക്രീസിലുള്ളത്.
മത്സരത്തില്‍ ഇംഗ്ലണ്ടിന് വേണ്ടി നാലാമനായി ഇറങ്ങിയ സൂപ്പര്‍ താരം ജോ റൂട്ടിന് മികച്ച പ്രകടനം നടത്താന്‍ സാധിച്ചിരുന്നില്ല. 19 പന്ത് കളിച്ച താരം 8 റണ്‍സാണ് നേടിയത്. ആദ്യ ഇന്നിങ്‌സില്‍ എട്ട് പന്തില്‍ ഒരു റണ്‍സായിരുന്നു താരത്തിന്റെ സമ്പാദ്യ. സ്‌കോര്‍ നേടാന്‍ സാധിച്ചില്ലെങ്കിലും രണ്ടാം ഇന്നിങ്‌സില്‍ കളത്തിലിറങ്ങിയതോടെ ടെസ്റ്റില്‍ ഒരു ചരിത്ര നേട്ടമാണ് റൂട്ടിന് നേടാന്‍ സാധിച്ചത്.
ഇതിഹാസ താരം സച്ചിന്‍ ടെന്‍ഡുല്‍ക്കറിന് ശേഷം ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ ഇന്നിങ്‌സ് ബാറ്റ് ചെയ്യുന്ന താരമാകാനാണ് റൂട്ടിന് സാധിച്ചത്. 300 ഇന്നിങ്‌സാണ് റൂട്ട് ടെസ്റ്റ് പൂര്‍ത്തിയാക്കിയത്. അതേസമയം സച്ചിന്‍ 329 ഇന്നിങ്‌സാണ് ടെസ്റ്റ് കളിച്ചത്. സച്ചിന് ശേഷം ഈ നേട്ടത്തില്‍ 300 ഇന്നിങ്‌സ് പൂര്‍ത്തിയാക്കുന്ന ആദ്യ താരവും റൂട്ടാണ്.
സച്ചിന് ടെന്‍ഡുല്‍ക്കര്‍ – 329
ജോ റൂട്ട് – 300
അലസ്റ്റയര്‍ കുക്ക് – 291
റിക്കി പോണ്ടിങ് – 287
രാഹുല്‍ ദ്രാവിഡ് – 286
അതേസമയം രണ്ടാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ടിന് വേണ്ടി 95 പന്തല്‍ നിന്ന് 57 റണ്‍സ് നേടി ഓപ്പണര്‍ എമിലിയോ ഗേ മികച്ച പ്രകടനം നടത്തിയാണ് മടങ്ങിയത്. 33 റണ്‍സ് നേടിയ ഓപ്പണര്‍ ബെന്‍ ഡക്കറ്റും സ്‌കോര്‍ ഉയര്‍ത്തുന്നതില്‍ നിര്‍ണായകമായി.
Content Highlight: Joe Root In Great Record Achievement In Test Cricket After Sachin Tendulkar