| Thursday, 4th December 2025, 5:04 pm

സെഞ്ച്വറീീീീ......ഓസീസ് മണ്ണിലും റൂട്ടിന്റെ ആധിപത്യം; പിങ്ക് ബോളില്‍ പിറന്നത് പുതിയ ചരിത്രവും!

സ്പോര്‍ട്സ് ഡെസ്‌ക്

ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തില്‍ സെഞ്ച്വറി നേടി ഇംഗ്ലണ്ട് സൂപ്പര്‍ താരം ജോ റൂട്ട്. ഗാബയില്‍ നടക്കുന്ന പിങ്ക് ബോള്‍ ടെസ്റ്റില്‍ 181ാം പന്തിലാണ് റൂട്ട് തന്റെ 59ാം അന്താരാഷ്ട്ര സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. ഇതോടെ ഇംഗ്ലണ്ടിന് വേണ്ടി ഏറ്റവും കൂടുതല്‍ അന്താരാഷ്ട്ര സെഞ്ച്വറികള്‍ നേടുന്ന താരമെന്ന നേട്ടത്തലും റൂട്ട് മുന്നേറുകയാണ്. മാത്രമല്ല ടെസ്റ്റില്‍ 40ാം സെഞ്ച്വറി സ്വന്തമാക്കാനും റൂട്ടിന് സാധിച്ചു.

ഓസ്‌ട്രേലിയയില്‍ ആദ്യമായാണ് റൂട്ട് ഒരു ടെസ്റ്റ് സെഞ്ച്വറി നേടുന്നത്. ഓസീസില്‍ കളിച്ച 30ാം ഇന്നിങ്‌സിലാണ് താരത്തിന്റെ കന്നി സെഞ്ച്വറി പിറന്നത്. ഇതോടൊപ്പം മറ്റൊരു തകര്‍പ്പന്‍ നേട്ടവും റൂട്ട് സ്വന്തമാക്കിയിരിക്കുകയാണ്.

പിങ്ക് ബോള്‍ ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടുന്ന താരമെന്ന നേട്ടമാണ് റൂട്ട് റാഞ്ചിയത്. പിങ്ക് ബോളില്‍ രണ്ടാം സെഞ്ച്വറിയാണ് റൂട്ട് സ്വന്തമാക്കുന്നത്. പിങ്ക് ബോളില്‍ ഇംഗ്ലണ്ട് ബാറ്റര്‍ അലസ്‌റ്റെയര്‍ കുക്ക് നേരത്തെ ഒരു സെഞ്ച്വറി നേടിയിരുന്നു. ഇത് മറികടന്നാണ് റൂട്ടിന്റെ ആധിപത്യം.

നിലവില്‍ മത്സരം പുരോഗിക്കുമ്പോള്‍ 193 പന്തില്‍ 122 റണ്‍സാണ് റൂട്ട് നേടിയത്. 71 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ ഇംഗ്ലണ്ട് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 307 റണ്‍സാണ് നേടിയത്.

തകര്‍ച്ചയില്‍ നിന്ന് ഇംഗ്ലണ്ടിനെ ഉയര്‍ത്തിക്കൊണ്ടുവന്നത് ഓപ്പണര്‍ സാക്ക് ക്രോളിയും റൂട്ടുമാണ്. സാക്ക് ക്രോളി 93 പന്തില്‍ 76 റണ്‍സ് നേടി ടീമിനെ മുന്നോട്ട് നയിച്ചാണ് മടങ്ങിയത്. ശേഷം ഹാരി ബ്രൂക്കിനെ 31 റണ്‍സിനും പുറത്തായി. അതേസമയം മത്സരത്തില്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സ് 19 റണ്‍സിന് റണ്‍ഔട്ടായി. ജെയ്മി സ്മിത് പൂജ്യം റണ്‍സിനാണ് മടങ്ങിയത്.

തുടക്കത്തില്‍ തന്നെ ഇംഗ്ലണ്ടിന് തിരിച്ചടിയായിരുന്നു. ബെന്‍ ഡക്കറ്റും ഒല്ലി പോപ്പും പൂജ്യം റണ്‍സിന് പുറത്തായിരുന്നു. മിച്ചല്‍ സ്റ്റാര്‍ക്കാണ് ഇരുവരേയും പുറത്താക്കിയത്.

അതേസമയം ഓസീസിനായി തകര്‍പ്പന്‍ പ്രകടനമാണ് മിച്ചല്‍ സ്റ്റാര്‍ക്ക് കാഴ്ചവെച്ചത്. നിലവില്‍ ആറ് വിക്കറ്റുകളാണ് താരം ടീമിന് വേണ്ടി നേടിയത്. പാറ്റ് കമ്മിന്‍സും ജോഷ് ഹേസല്‍വുഡും ഇല്ലാതെയാണ് സ്റ്റാക്കിന്റെ തീപ്പൊരിയേറെന്ന് എടുത്തുപറേണം. താരത്തിന് പുറമെ മൈക്കള്‍ നെസെര്‍, സ്‌കോട്ട് ബോളണ്ട് എന്നിവര്‍ ഓരോ വിക്കറ്റും നേടി.

Content Highlight: Joe Root In Great Record Achievement In Red ball Cricket

Latest Stories

We use cookies to give you the best possible experience. Learn more