| Friday, 5th June 2020, 3:24 pm

ജോര്‍ജ് ഫ്‌ളോയ്ഡ് മോഡല്‍ അക്രമം ഇന്ത്യയിലും; രാജസ്ഥാനില്‍ യുവാവിന്റെ കഴുത്തില്‍ കാല്‍മുട്ട് കൊണ്ട് ഞെരിച്ച് പൊലീസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജോധ്പൂര്‍: ആഫ്രിക്കന്‍ അമേരിക്കന്‍ വംശജന്‍ ജോര്‍ജ് ഫ്‌ളോയ്ഡ് കൊല്ലപ്പെട്ടതിന് സമാനമായ അക്രമം ഇന്ത്യയിലും. രാജസ്ഥാനിലെ ജോധ്പൂരിലാണ് യുവാവിന്റെ കഴുത്തില്‍ കാല്‍മുട്ടമര്‍ത്തി പൊലീസുകാര്‍ മര്‍ദ്ദിച്ചത്.

മാസ്‌ക് ധരിച്ചില്ലെന്നാരോപിച്ചാണ് ബല്‍ദേവ് നഗര്‍ സ്വദേശിയായ മുകേഷ് കുമാറിനെ് പൊലീസുകാര്‍ മര്‍ദ്ദിച്ചത്.

പൊതു സ്ഥലത്ത് മാസ്‌ക് ധരിച്ചില്ലെന്ന കാരണത്താല്‍ പൊലീസ് പിഴ ചുമത്തിയിരുന്നു. എന്നാല്‍ മുകേഷ് കുമാര്‍ ഇതില്‍ പ്രതിഷേധിച്ചതോടെയാണ് പൊലീസ് ഇയാളെ മര്‍ദ്ദിച്ചത്.

പൊലീസുകാര്‍ മുകേഷ് കുമാറിനെ മര്‍ദ്ദിക്കുന്നതും ഇടിക്കുന്നതും കഴുത്തില്‍ മുട്ടുകൊണ്ടമര്‍ത്തുന്നതും ദൃശ്യത്തില്‍ കാണാം. രണ്ടു പൊലീസുകാര്‍ ചേര്‍ന്ന്് യുവാവിനെ മര്‍ദ്ദിക്കുന്നതും വീഡിയോയില്‍ കാണാം.

പൊലീസുകാര്‍ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമത്തില്‍ പ്രചരിച്ചതോടെ പൊലീസുകാര്‍ക്കെതിരെ നടപടി വേണമെന്ന ആവശ്യവും ശക്തമായി ഉയരുന്നുണ്ട്.

മെയ് 25നാണ് ജോര്‍ജ് ഫ്‌ളോയ്‌ഡെന്ന ആഫ്രിക്കന്‍ അമേരിക്കന്‍ വംശജനെ പൊലീസ് ക്രൂരമായി മര്‍ദ്ദിക്കുന്നത്. കഴുത്തില്‍ കാല്‍മുട്ടമര്‍ത്തിയ പൊലീസുകാരനോട് തനിക്ക് ശ്വാസം മുട്ടുന്നുവെന്ന് ജോര്‍ജ് പറഞ്ഞിരുന്നു. എന്നാല്‍ അതിന് തയ്യാറാകാതിരുന്നതിനാല്‍ ഫ്‌ളോയ്ഡ് മരണപ്പെടുകയായിരുന്നു.

ഫ്‌ളോയിഡിന്റെ മരണവുമായി ബന്ധപ്പെട്ട് അമേരിക്കയില്‍ ഇപ്പോഴും പ്രതിഷേധം തുടരുകയാണ്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

We use cookies to give you the best possible experience. Learn more