ഓരോ ദിവസം പിന്നിടുമ്പോഴും നെൽസണിന്റെ ജയിലർ 2 ഓരോ റെക്കോഡുകളായ് തകർക്കുകയാണ്. സിനിമാ അതിന്റെ ബ്രഹ്മാണ്ഡ താണ്ഡവം തുടങ്ങി ആദ്യവാരം കഴിയുമ്പോൾ 600 കോടി കളക്ഷനോടടുക്കുകയാണ്. വൈകാതെ തന്നെ 1000 കോടി കളക്ഷൻ നേടുമെന്നാണ് റിപ്പോട്ടുകൾ സൂചിപ്പിക്കുന്നത്. സിനിമയുടെ റിലീസിന് പിന്നാലെ സിനിമയുമായി ബന്ധപ്പെട്ട് ഒട്ടേറെ ചർച്ചകളും നടക്കുന്നുണ്ട്.
മോഹൻലാലിന് സ്‌ക്രീൻ ടൈം കുറവാണെന്നും, പല സീനുകളും കട്ട് ചെയ്തുവെന്നും, കുറഞ്ഞ സ്‌ക്രീൻ ടൈമായിട്ടും ഡ്യൂപ്പിനെ ഉപയോഗിച്ചുവെന്നും തുടങ്ങി നിരവധി ചർച്ചകളാണ് മോഹൻലാലിനെ ചുറ്റിപറ്റി സോഷ്യൽ മീഡിയയിൽ നടക്കുന്നത്. ഇപ്പോഴിതാ ഫോട്ടോ പോസ്റ്റ് ചെയ്തതുമായ് ബന്ധപ്പെട്ട വിവാദത്തെക്കുറിച്ചും അതുമൂലം താൻ കടന്ന് പോവുന്ന ബുദ്ധിമുട്ടുകളെക്കുറിച്ചും സംസാരിക്കുകയാണ് അദ്ദേഹത്തിന്റെ ഡ്യൂപ്പായ ജോബി കൊടകര. വീഡിയോ വേൾഡിനു നൽകിയ അഭിമുഖത്തിലാണ് ജോബി സംസാരിച്ചത്.
ജോബി കൊടകര.Photo.Screen Grab/Youtube.com
‘ഞാൻ ഫോട്ടോ പോസ്റ്റ് ചെയ്തത് മനപ്പൂർവ്വമല്ല. ആ സമയത്ത് എനിക്ക് എതിക്‌സൊന്നും മനസ്സിലേക്ക് വന്നില്ല. അത് നൂറ് ശതമാനം എന്റെ തെറ്റാണ്. ലാലേട്ടന്റെ മാത്യു എന്ന കഥാപാത്രത്തിന്റെ ഫുൾ അപ്പിയറൻസ് ഉള്ളൊരു ഫോട്ടോ ആണല്ലോ പോസ്റ്റ് ചെയ്തത്. ഞാനത് എടുത്തപ്പോൾ തന്നെ എന്റടുത്തു പ്രൊഡക്ഷൻ മാനേജർ പറഞ്ഞിരുന്നു റിലീസായതിന് ശേഷം ഫോട്ടോ ഇടാൻ പാടുള്ളുവെന്ന്. ഞാൻ റിലീസ് ആയല്ലോന്ന് വിചാരിച്ച് ഇട്ടു. അതെന്റെ മണ്ടത്തരമാണ്.’ ജോബി പറഞ്ഞു.
റിലീസായതിനു ശേഷം കുറച്ച് ദിവസങ്ങൾക്കു ശേഷം ഇട്ടാൽ മതിയെന്നാണ് അവർ ഉദ്ദേശിച്ചതെന്നും എന്നാൽ താനത് അപ്പോഴുണ്ടായിരുന്ന എക്സൈറ്റ്മെന്റിൽ ഇട്ടു പോയതാണെന്നും ജോബിൻ വ്യക്തമാക്കി. ഈ വിവാദം അദ്ദേഹത്തെ വിഷമിച്ചിട്ടുണ്ടാവുമോയെന്ന് താൻ ചിന്തിച്ചിരുന്നുവെന്നും ജോബി പറഞ്ഞു.
‘എന്റെ നെഞ്ചിൽ അതൊരു വേദനയായിട്ട് മാറിയിട്ടുണ്ട്. എന്റെ വീട്ടുകാർക്ക് മാത്രമേ ഞാൻ എങ്ങനെയാണ് ലാലേട്ടനെ കാണുന്നതെന്ന് അറിയുകയുള്ളൂ. ഞാൻ ഒരു പോസ്റ്റ് ഇട്ടതിന്റെ പേരിൽ പുള്ളി വിഷമിക്കുന്നുണ്ടോ എന്നോർത്തിട്ട് എനിക്കുണ്ടാവുന്ന ഒരു പ്രശ്നമുണ്ടല്ലോ അതിനെക്കുറിച്ച് എന്റെ ഫാമിലിക്ക് ചെറിയൊരു പേടി ഉണ്ടായിരുന്നു. വിവാദമായതിനു ശേഷം ഞാൻ ഡിപ്രഷനിലേക്ക് പോവുമോ എന്നൊക്കെ അവർ ചിന്തിച്ചിരുന്നു,’ ജോബി പറഞ്ഞു.
Content Highlight: Joby Kodakara expressed that it had turned into a pain in his chest and admitted that it was one hundred percent his mistake.