| Wednesday, 15th January 2020, 11:53 pm

'കശ്മീരിനെ മറക്കരുത്'; കേന്ദ്രസര്‍ക്കാര്‍ ഭരണഘടനയില്‍ ഇടപെടുകയാണെന്നും അയ്ഷി ഘോഷ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഭരണഘടന സംരക്ഷിക്കാനുമുള്ള പോരാട്ടത്തിനിടയില്‍ കശ്മീരിനെ മറക്കാന്‍ സാധിക്കില്ലെന്ന് ജെ.എന്‍.യു സ്റ്റുഡന്റ്‌സ് യൂണിയന്‍ പ്രസിഡന്റ് അയ്ഷി ഘോഷി.

ഭരണഘടനയില്‍ ഇടപെടാനുള്ള കേന്ദ്രസര്‍ക്കാര്‍ ശ്രമത്തിന്റെ പരിണിതഫലമാണ് കശ്മീരിലെ ജനങ്ങള്‍ക്ക് സംഭവിക്കുന്നതെന്നും അവര്‍ പറഞ്ഞു.

ജാമിഅ മിലിയയ്ക്ക് പുറത്ത് സംസാരിക്കുകയായിരുന്നു അയ്ഷി ഘോഷി.

”ഭരണ ഘടനയെ സംരക്ഷിക്കാനുള്ള നമ്മുടെ പോരാട്ടത്തിനിടയില്‍ കശിമീരിനെ നമുക്ക് മറന്നു കളയാന്‍ സാധിക്കില്ല. ” അവര്‍ പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ജെ.എന്‍.യു ക്യാംപസില്‍ ഫീസ് വര്‍ധനയ്‌ക്കെതിരെ പ്രതിഷേധിച്ച വിദ്യാര്‍ത്ഥികള്‍ക്കു നേരെ നടന്ന അക്രമത്തില്‍ അയ്ഷി ഘോഷിന് സാരമായ പരിക്ക് പറ്റിയിരുന്നു.

ജെ.എന്‍.യുവില്‍ വിദ്യാര്‍ത്ഥികള്‍ക്കു നേരെ നടക്കുന്ന അതിക്രമങ്ങളില്‍ ഒരിഞ്ച് പുറകോട്ടില്ലെന്ന അവര്‍ പ്രതികരിച്ചിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

Latest Stories

We use cookies to give you the best possible experience. Learn more