| Saturday, 14th December 2019, 9:45 pm

ജെ.എന്‍.യു വിസിയെ ആക്രമിച്ചിട്ടില്ലെന്ന് വിദ്യാര്‍ത്ഥി യൂണിയന്‍; ഒളിച്ചു കളിക്കുന്ന വിസി ക്യാംപസിലെത്തിയപ്പോള്‍ ചോദ്യം ചെയ്യുകയായിരുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ജെ.എന്‍.യു വൈസ് ചാന്‍സലര്‍ ഡോ. ജഗദീഷ് കുമാറിനെ ആക്രമിച്ചിട്ടില്ലെന്ന് ജെ.എന്‍.യു വിദ്യാര്‍ത്ഥി യൂണിയന്‍. വിദ്യാര്‍ത്ഥികള്‍ തന്നെ ആക്രമിച്ചെന്ന വിസിയുടെ വാദം തെറ്റെന്നും വിദ്യാര്‍ത്ഥികള്‍.

വിദ്യാര്‍ത്ഥി ചര്‍ച്ച നടത്താതെ ഒളിച്ചു നടക്കുകയായിരുന്നു വിസി. അതുകൊണ്ടു തന്നെ കാംപസിലെത്തിയ വിസിയെ ഇക്കാര്യം ഉന്നയിച്ച് ചോദ്യം ചെയ്യുകയായിരുന്നു.

എന്നാല്‍ ചോദ്യം ചെയ്തതിനെ തുടര്‍ന്ന് വിസി കടന്നു കളയുകയായിരുന്നുവെന്നും വിദ്യാര്‍ത്ഥികള്‍ വ്യക്തമാക്കി.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ജെ.എന്‍.യു വൈസ് ചാന്‍സലറെ ആക്രമിച്ചതായി വിസി ഇന്ന് പരാതിപ്പെട്ടിരുന്നു. സെക്യൂരിറ്റി ജീവനക്കാര്‍ എത്തിയാണ് തന്നെ സ്ഥലത്ത് നിന്ന് രക്ഷിച്ചതെന്നും വിസി പറഞ്ഞിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഹോസ്റ്റല്‍ ഫീസ് വര്‍ധന പിന്‍വലിക്കണമെന്നതുള്‍പ്പെടെ വിസിയുടെ വിദ്യാര്‍ത്ഥി വിരുദ്ധ നടപടിയില്‍ പ്രതിഷേധിച്ചായിരുന്നു ദിവസങ്ങളായി നീണ്ടു നില്‍ക്കുന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭം.

Latest Stories

We use cookies to give you the best possible experience. Learn more