| Friday, 25th October 2019, 6:51 pm

ഹൂഡയുടെ കാത്തിരിപ്പ് അസ്ഥാനത്താകുമോ? ഹരിയാനയില്‍ ജെ.ജെ.പി പിന്തുണ ബി.ജെ.പിക്ക് അഭ്യൂഹം; 'ഇന്ന് രാത്രി തീരുമാനമാകും'

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോണ്‍ഗ്രസ് നേതാവ് ഭൂപീന്ദര്‍ ഹൂഡയുടെ പ്രതീക്ഷകളെ അസ്ഥാനത്താക്കി ഹരിയാനയില്‍ ജെ.ജെ.പി പിന്തുണയ്ക്കുക ബി.ജെ.പിയെ എന്ന് റിപ്പോര്‍ട്ട്. ബി.ജെ.പിയുമായി അവസാനഘട്ട ചര്‍ച്ച നടത്തിയശേഷം ഇന്ന് രാത്രി തീരുമാനം പ്രഖാപിച്ചേക്കുമെന്ന് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്തു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

തെരഞ്ഞെടുപ്പിന് പിന്നാലെ ഹരിയാനയില്‍ കിങ്‌മേക്കറായി ഉയര്‍ന്നുവന്ന ജെ.ജെ.പി നേതാവ് ദുഷ്യന്ത് ചൗതാല തങ്ങളുടെ രാഷ്ട്രീയത്തെ ബഹുമാനിക്കുന്നവരെ പിന്തുണയ്ക്കുമെന്ന് നേരത്തെ പറഞ്ഞിരുന്നു.

ഹരിയാനയില്‍ വോട്ടെണ്ണലിന് പിന്നാലെ ജെ.ജെ.പി ആര്‍ക്കൊപ്പം നില്‍ക്കുമെന്ന ചോദ്യമാണ് ഉയര്‍ന്നുവന്നത്. ഭരണം നിലനിര്‍ത്താന്‍ ബി.ജെ.പി ശ്രമിക്കുമ്പോള്‍ മറുപക്ഷത്ത് ചരടുവലികള്‍ മുറുക്കി കോണ്‍ഗ്രസും സജീവമാണ്. ജെ.ജെ.പിയെ ഒപ്പം നിര്‍ത്തി ഭരണം പിടിക്കാനായിരുന്നു കോണ്‍ഗ്രസ് നീക്കം.

ഭൂപീന്ദര്‍ ഹൂഡയുമായും മറ്റ് എം.എല്‍.എമാരുമായും കോണ്‍ഗ്രസ് നേതാക്കള്‍ ചര്‍ച്ച നടത്തിയിരുന്നു. അതേസമയം ജെ.ജെ.പി ക്യാമ്പില്‍ തന്നെ കോണ്‍ഗ്രസുമായി സഖ്യം വേണമെന്നും ബി.ജെ.പിയുമായി സഖ്യം വേണമെന്നുമുള്ള രണ്ടഭിപ്രായങ്ങള്‍ നേതാക്കള്‍ക്കിടയില്‍ ഉണ്ടായതായാണ് റിപ്പോര്‍ട്ട്.

ഹരിയാനയില്‍ ബി.ജെ.പി 40 സീറ്റുകളിലും കോണ്‍ഗ്രസ് 31 സീറ്റുകളിലുമാണ് വിജയിച്ചത്.

പ്രതീക്ഷ കൈവിട്ടില്ലെന്നും സര്‍ക്കാരുണ്ടാക്കാന്‍ കഴിയുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നതെന്നും കോണ്‍ഗ്രസ് നേതാവ് ഭൂപീന്ദര്‍ സിംഗ് ഹൂഡ പറഞ്ഞിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

Latest Stories

We use cookies to give you the best possible experience. Learn more