കുറഞ്ഞ കാലം കൊണ്ട് തന്നെ മലയാളി പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട സംവിധായകനായി മാറിയ വ്യക്തിയാണ് ജിത്തു മാധവന്. രോമാഞ്ചം എന്ന ചിത്രത്തിലൂടെ സ്വതന്ത്ര സംവിധായകനായി അരങ്ങേറ്റം കുറിച്ച ജിത്തു 2024ല്‍ പുറത്തിറങ്ങിയ ഫഹദ് ഫാസില്‍ ചിത്രം ആവേശത്തിലൂടെയാണ് തന്റെ ക്ലാസ് തെളിയിക്കുന്നത്. കേരളത്തിന് പുറത്തും വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ട ചിത്രത്തിന് ആരാധകരേറെയാണ്.
ജിത്തു മാധവന് തിരക്കഥയെഴുതി ചിദംബരം സംവിധാനം ചെയ്ത ബാലന് ദി ബോയിയും നിരൂപക പ്രശംസ സ്വന്തമാക്കിയിരുന്നു. ജിത്തുവിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ മൂന്നാമത്തെ ചിത്രമായ സീന്‍ വലിയ വിജയമായിരുന്നു തിയേറ്ററുകളില്‍ നിന്നും സ്വന്തമാക്കിയത്. സൂര്യയെ നായകനാക്കി ഒരു കംപ്ലീറ്റ് തമിഴ് ചിത്രമായാണ് സീന്‍ ഒരുക്കിയതെങ്കിലും അണിയറയില്‍ പ്രവര്‍ത്തിച്ചവരില്‍ ഭൂരിഭാഗവും മലയാളികളായിരുന്നു.
ജിത്തു മാധവന്. Photo: Screen Grab/ Cue Studio/ Youtube.com
ചിത്രത്തിന് ബോക്സ് ഓഫീസില്‍ മികച്ച വിജയമായിരുന്നു ലഭിച്ചത്. 250 കോടിയിലധികം ലഭിച്ച ചിത്രത്തിന് കേരളത്തില്‍ നിന്നും മാത്രമായി 30 കോടിയോളമാണ് സ്വന്തമാക്കാന്‍ സാധിച്ചത്. ചിത്രത്തിലെ ഓരോ കഥാപാത്രങ്ങള്‍ക്കും കൃത്യമായ സ്പേസ് ലഭിച്ചതോടെ തുടക്കം മുതല്‍ ഒടുക്കം വരെ സീന്‍ ഒരു എന്റര്ടെയിനറാകുകയായിരുന്നു.
ചിത്രത്തിലുടനീളം പ്രധാന്യമുള്ള കഥാപാത്രമായാണ് ജിത്തു മാധവന് അലക്സ എന്ന എ.ഐ വോയിസ് അസിസ്റ്റന്റിനെ അവതരിപ്പിച്ചിരിക്കുന്നത്. ക്ലൈമാക്സ് സീനിലടക്കം അലക്സയുടെ ഡയലോഗും മറ്റും തിയേറ്ററില്‍ വലിയ കൈയടി നേടിയിരുന്നു. ക്യൂ സ്റ്റുഡിയോക്ക് നല്കിയ അഭിമുഖത്തില്‍ സംസാരിക്കവെ അലക്സയെ ഒരു കഥാപാത്രമായി അവതരിപ്പിച്ചതിനെ കുറിച്ച് സംസാരിക്കുകയാണ് ജിത്തു മാധവന്.
‘ചിത്രത്തിലേക്ക് നസ്രിയയുടെ ക്യാരക്ടര്‍ വരുമ്പോള്‍ തന്നെ അലക്സ ഡിസ്റ്റര്‍ബ് ചെയ്യുന്നുണ്ട്. സമയമിത്രയായെന്നും വെളിയില്‍ പോടി എന്ന് പറയുമ്പോള്‍ ഞാനൊരു വീട്ടുപകരണമാണ് എനിക്കങ്ങനെ പുറത്ത് പോകാന്‍ പറ്റില്ല എന്നും പറയുന്ന അലക്സയാണ് ചിത്രത്തിലുള്ളത്. നായകന്റെ വീട് ഡിസൈന്‍ ചെയ്യുമ്പോള്‍ ഇതിലെ ഓരോ എലമെന്റ്സിനും ഒരോ ക്യാരക്ടേഴ്സും റീസണും ഉണ്ടായിരുന്നു.
സീന്‍. Photo: Dstrict
എന്ത് ചെറിയ സാധനമാണെങ്കില്‍ പോലും അത്രയും ശ്രദ്ധിച്ചാണ് പ്ലേസ് ചെയ്തത്. എന്തിനാണെന്നും അതിന്റെ ഉപയോഗം എന്താണെന്നും നോക്കിയിട്ടുണ്ട്. സിനിമയിലെ ഏതെങ്കിലും ഒരു സിറ്റുവേഷനില്‍ നമ്മളിത് ഉപയോഗിച്ചിട്ടുണ്ട് എന്നതാണ് സത്യം. അത്രയും സ്ക്രിപ്റ്റില്‍ ചര്‍ച്ച ചെയ്താണ് ആ വീട് സെറ്റ് ചെയതെടുത്തത്,’ ജിത്തു മാധവന് പറഞ്ഞു.
Content Highlight: Jithu Madhavan talks about placement of Alexa Ai voice assistant in Scene movie