| Thursday, 19th November 2026, 11:33 am

സീനിനാദ്യം ത്രില്ലെന്ന് പേര് കൊടുക്കാനായിരുന്നു പ്ലാന്‍, ഈ സിനിമയിലെ ഇമോഷന്‍ അതായിരുന്നു: ജിത്തു മാധവന്‍

അശ്വിന്‍ രാജേന്ദ്രന്‍

പ്രേക്ഷകരെ ആവേശത്തിലാക്കി മുന്നേറിക്കൊണ്ടിരിക്കുന്ന ചിത്രമാണ് ജിത്തു മാധവന്‍ സംവിധാനം ചെയ്ത് ദീപാവലിയ്ക്ക് തിയേറ്ററുകളിലെത്തിയ സൂര്യ ചിത്രം സീന്‍. ഒരു കംപ്ലീറ്റ് തമിഴ് ചിത്രമായിട്ടാണ് സംവിധായകന്‍ സീന്‍ ഒരുക്കിയതെങ്കിലും ചിത്രത്തിലെ അണിയറപ്രവര്‍ത്തകരും പ്രധാന അഭിനേതാക്കളുമെല്ലാം മലയാളികളായിരുന്നു. സൂര്യയ്ക്കൊപ്പം നസ് ലെനും, നസ്രിയയും, ലാലും പ്രധാനവേഷത്തിലെത്തിയപ്പോള്‍ സംഗീതം ഒരുക്കിയത് സുഷിന്‍ ശ്യാമും ചിത്രത്തിന്റെ എഡിറ്റിങ് നിര്‍മിച്ചത് അജ്മല്‍ സാബുവുമായിരുന്നു.

സീന്‍. Photo: District

കറുപ്പ് എന്ന ചിത്രത്തിലൂടെ തന്റെ തിയേറ്റര്‍ ശാപം അവസാനിപ്പിച്ചുകൊണ്ട് പതിന്മടങ്ങ് ശക്തിയോടെയാണ് ബോക്സ് ഓഫീസിലേക്ക് നടിപ്പിന്‍ നായകന്‍ സൂര്യ ഈ വര്‍ഷം തിരിച്ചെത്തിയത്. ആഗോള ബോക്സ് ഓഫീസില്‍ 300 കോടി മാര്‍ക്ക് പിന്നിട്ട ചിത്രം വലിയ വിജയമായിരുന്നു തിയേറ്ററുകളില്‍ നിന്നും സ്വന്തമാക്കിയത്. ഇതിന് പിന്നാലെ റോം-കോം ഴോണറിലൊരുക്കിയ വിശ്വനാഥന്‍ ആന്‍ഡ് സണ്‍സും ജിത്തു മാധവന്‍ സംവിധാനം ചെയ്ത സീനും തിയേറ്ററില്‍ ഹിറ്റടിച്ചതോടെ ഹാട്രിക്ക് വിജയമാണ് സൂര്യ സ്വന്തമാക്കിയിരിക്കുന്നത്.

കേരളത്തില്‍ നിന്നും 30 കോടിയ്ക്കടുത്ത് സ്വന്തമാക്കിയ ചിത്രം ആഗോളതലത്തില്‍ 250 കോടി പിന്നിട്ടതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ചിത്രവുമായി ബന്ധപ്പെട്ട് ക്യൂ സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെ സീനിന് ആദ്യം ത്രില്‍ എന്ന് പേരിടാനാണ് താന്‍ പ്ലാന്‍ ചെയ്തിരുന്നതെന്ന് പറയുകയാണ് ജിത്തു മാധവന്‍.

‘സിനിമയില്‍ ത്രില്ലാണ് ഏറ്റവും കൂടുതല്‍ വര്‍ക്ക് ചെയ്തിട്ടുള്ളത്. ടെന്‍ഷനോ മറ്റേതെങ്കിലും ഇമോഷനോ വര്‍ക്ക് ആകുന്നതിനെക്കാളും ചിത്രത്തില്‍ ത്രില്ലാണ് ഏറ്റവും കൂടുതലുള്ളത്. ഈ സിനിമയ്ക്ക് ഇടയ്ക്ക് വെച്ച് സീനെന്ന് പേര് പോലും ഇട്ടിരുന്നു. പിന്നീട് അത് മാറ്റുകയായിരുന്നു. ബേസിക്കലി ഈ സിനിമയില്‍ നിന്നും ആളുകള്‍ ഫീല്‍ ചെയ്യാന്‍ പോകുന്ന ഇമോഷന്‍ ത്രില്ലായിരിക്കണം എന്നതായിരുന്നു ഞങ്ങളുടെ ഇന്റെന്‍ഷന്‍. അങ്ങനെ തന്നെയാണ് ബില്‍ഡ് ചെയ്ത് വന്നതും.

സീന്‍. Photo: District

സീനിന്റെ ഫസ്റ്റ് ഫാഹ് മുഴുവന്‍ ഈ വേള്‍ഡ് ബില്‍ഡ് ചെയ്യുകയാണ്. ഈ ക്യാരക്ടേഴ്‌സ് ബില്‍ഡ് ചെയ്യണം, അവരുടെ സിറ്റുവേഷന്‍സ് ബില്‍ഡ് ചെയ്യണം. അതുകൊണ്ട് ഇന്റര്‍വെല്‍ വരെ ചിത്രത്തില്‍ ഇന്‍ട്രൊ കഴിഞ്ഞിട്ടില്ല. അച്ഛന്റെ ഇന്‍ട്രോ, അമ്മയുടെ ഇന്‍ട്രോ. അവരെന്താണെന്ന് പറഞ്ഞ് പരിചയപ്പെടുത്തലായിരുന്നു ഇതിന്റെ ഫസ്റ്റ് ഹാഫ്,’ ജിത്തു പറഞ്ഞു.

Content Highlight: Jithu Madhavan talks about initial plans to name scene movie as Thrill

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more