അനൗണ്‍സ്‌മെന്റ് മുതല്‍ ഹൈപ്പിന്റെ കൊടുമുടിയില്‍ കയറിയ ചിത്രമാണ് സൂര്യ 47. ആവേശം എന്ന ബ്ലോക്ക്ബസ്റ്ററിന് ശേഷം ജിത്തു മാധവന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സൂപ്പര്‍താരം സൂര്യയാണ് നായകന്‍. ഏറെക്കാലത്തിന് ശേഷം സൂര്യ പൊലീസ് ഗെറ്റപ്പില്‍ പ്രത്യക്ഷപ്പെടുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.
കഴിഞ്ഞവര്‍ഷം ഷൂട്ട് ആരംഭിച്ച സൂര്യ 47 അവസാനഘട്ട ഷൂട്ടിലേക്ക് കടക്കുകയാണ്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്കോ ടൈറ്റിലോ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ആവേശം പോലെ ഔട്ട് ആന്‍ഡ് ഔട്ട് കൊമേഷ്‌സ്യല്‍ സിനിമയായിരിക്കും സൂര്യ 47 എന്ന് ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്. ചിത്രത്തെക്കുറിച്ച് സംസാരിക്കുകയാണ് ജിത്തു മാധവന്‍ ഇപ്പോള്‍.
ജിത്തു മാധവന്‍ Photo: Screen Grab/ Behindwoods Max
ചിത്രത്തിന്റ ഷൂട്ട് 90 ശതമാനത്തോളം പൂര്‍ത്തിയായെന്ന് ജിത്തു പറഞ്ഞു. ഇനി വളരെ കുറച്ച് സീനുകള്‍ മാത്രമേ ബാക്കിയുള്ളൂവെന്നും ജൂലൈ പകുതിയോടെ പൂര്‍ത്തിയാകുമെന്നും സംവിധായകന്‍ അറിയിച്ചു. കഥയെക്കുറിച്ച് കൂടുതല്‍ പറയാനാകാത്ത സ്ഥിതിയാണെന്നും അദ്ദേഹം പറഞ്ഞു. ബിഹൈന്‍ഡ്‌വുഡ്‌സ് ചാനലിനോട് സംസാരിക്കുകയായിരുന്നു ജിത്തു.
‘എങ്ങനെയുള്ള സിനിമയാണ് ഇതെന്ന് നിങ്ങളോട് പറയാനാകില്ല. കാരണം, പ്രേക്ഷകര്‍ ഇതിനെക്കുറിച്ച് ചിന്തിക്കുന്നതുപോലെയാണോ ഈ പ്രൊജക്ടെന്ന് പറയാനായിട്ടില്ല. ഇത് എങ്ങനെ ഓഡിയന്‍സിലേക്കെത്തിക്കണമെന്ന കാര്യത്തിലും വ്യക്തതയില്ല. ഒരു ഫസ്റ്റ് ലുക്ക് പോലും ഇതുവരെ പുറത്തുവിടാത്തത് അതുകൊണ്ടാണ്.
സൂര്യ 47 Photo: Ajay/ Facebook
പിന്നെ, പലരും പറയുന്നത് കേട്ടു… സൂര്യയെപ്പോലെ വലിയ സ്റ്റാറിനെ വെച്ച് ചെയ്യുന്ന സിനിമയായതുകൊണ്ട് പ്രഷറുണ്ടോ എന്ന്. സത്യം പറഞ്ഞാല്‍ ഒരു പ്രഷറും എനിക്ക് ഇതുവരെയില്ല. ഞാനും എന്റെ ക്രൂവും എല്ലാ കാര്യങ്ങളും വളരെ കൂള്‍ ആന്‍ഡ് കാമായാണ് എടുക്കുന്നത്. അത് ഒരുപരിധിവരെ ഗുണം ചെയ്യുന്നുമുണ്ട്,’ ജിത്തു മാധവന്‍ പറഞ്ഞു.
തമിഴ് സിനിമയാണെങ്കിലും ക്യാമറക്ക് മുന്നിലും പിന്നിലും മലയാളികളുടെ വലിയൊരു നിര തന്നെ സൂര്യ 47ലുണ്ട്. നസ്രിയയാണ് ചിത്രത്തിലെ നായിക. അപ്കമിങ് സെന്‍സേഷന്‍ നസ്‌ലെനും സൂര്യ 47ല്‍ ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സുഷിന്‍ ശ്യാമാണ് ചിത്രത്തിന്റെ സംഗീതം. സൂര്യയുടെ ഉടമസ്ഥതയിലുള്ള ഴഗരം സ്റ്റുഡിയോസാണ് ചിത്രം നിര്‍മിക്കുന്നത്.
Content Highlight: Jithu Madhavan about the expectations of Suriya 47 movie
സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അംഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ