| Monday, 15th December 2025, 8:42 am

കളങ്കാവലിലെ നായികമാരെ മോശം രീതിയില്‍ കാണിക്കാത്തതിന് ഒരു കാരണമുണ്ട്: ജിതിന്‍ കെ.ജോസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

75 കോടിയും പിന്നിട്ട് തിയേറ്ററില്‍ കുതിപ്പ് തുടരുകയാണ് കളങ്കാവല്‍. മമ്മൂട്ടിയും വിനായകനും കേന്ദ്ര കഥാപാത്രങ്ങളായെത്തിയ സിനിമ നിര്‍മിച്ചത് മമ്മൂട്ടി കമ്പനിയാണ്. ജിതിന്‍ കെ. ജോസാണ് സിനിമ സംവിധാനം ചെയ്തത്.

ദുല്‍ഖര്‍ സല്‍മാന്‍ നായകനായ കുറുപ്പിന്റെ കഥയെഴുതിയ ജിതിന്‍ കെ. ജോസിന്റെ ആദ്യ ചിത്രം കൂടിയായിരുന്നു കളങ്കാവല്‍. കുറുപ്പും കളങ്കാവലും യഥാര്‍ത്ഥ ജീവിതത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് എഴുതിയിട്ടുള്ള സിനിമകളാണ്. ഇപ്പോള്‍ ഇന്‍ഡിവുഡ് യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സിനിമകളിലെ തന്റെ തെരഞ്ഞെടുപ്പുകളെ കുറിച്ച് സംസാരിക്കുകയാണ് ജിതിന്‍.

കളങ്കാവല്‍/ Theatrical poster

‘യഥാര്‍ത്ഥ ജീവിതത്തില്‍ നിന്ന് പ്രചോദമുള്‍ക്കൊണ്ടുള്ള കഥകള്‍ ഇന്റന്‍ഷണലി എടുത്ത് ചെയ്യുന്നതല്ല. ക്രൈം റിലേറ്റഡായിട്ടുള്ള സിനിമകള്‍ ചെയ്യാന്‍ താത്പര്യമുണ്ട്. അങ്ങനെയുള്ള സിനിമകള്‍ ചെയ്യാന്‍ എനിക്കൊരു ആത്മവിശ്വാസവുമുണ്ടായിരുന്നു. കുറുപ്പാണെങ്കിലും കളങ്കാവലാണെങ്കിലും യാദൃശ്ചികമായി സംഭവിച്ച് പോയതാണ്,’ ജിതിന്‍ പറയുന്നു.

കളങ്കാവിലെ ഒരു നായികയെ പോലും മോശം രീതിയില്‍ കാണിക്കാത്തത് അറിഞ്ഞുകൊണ്ടായിരുന്നില്ലെന്നും സ്വാഭാവികമായി സംഭവിച്ചതാണെന്നും അദ്ദേഹം പറയുന്നു.

അയാള്‍ കുറ്റകൃത്യത്തിനായി തെരഞ്ഞെടുക്കുന്ന ഇരകള്‍ക്ക് ഒരു പ്രത്യേകതയുണ്ടായിരുന്നുവെന്നും വളരെ മാനസിക സമ്മര്‍ദ്ദത്തിലൂടെ കടന്ന് പോകുന്ന സ്ത്രീകളെയാണ് അയാള്‍ ചൂഷണം ചെയ്തിരുന്നതെന്നും ജിതിന്‍ പറയുന്നു.

‘സമൂഹം തന്നെ സൃഷ്ടിച്ചിട്ടുള്ള ദുഷ്‌കരമായ അവസ്ഥയിലൂടെ കടന്ന് പോകുന്ന സ്ത്രീകളാണ് ഇരയാക്കപ്പെട്ടവരെല്ലാം. അവരെ പോര്‍ട്രൈ ചെയ്ത രീതി സ്വാഭാവികമായി സംഭവിച്ചതാണ്. അതൊരു സോഷ്യോ പൊളിറ്റിക്കല്‍ റിയാലിറ്റിയാണ്,’ ജിതിന്‍ പറയുന്നു.

Content  Highlight: Jithin k jose  talks  about his choices in films and kalamkaval movie 

We use cookies to give you the best possible experience. Learn more