സിനിമ ലോകം ഏറെ കാത്തിരുന്ന ഈ വർഷത്തെ ഏറ്റവും ബിഗ് ബഡ്ജറ്റ് ചിത്രമായിരുന്നു നെൽസണിന്റെ ജയിലർ 2. സിനിമയിലെ മോഹൻലാലിന്റെ കാമിയോ ഇതിനോടകം തന്നെ പ്രേക്ഷകർ ഏറ്റെടുത്തുവെന്നാണ് പുറത്തു വന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. രജനികാന്ത് നായകനായ ചിത്രത്തിന്റെ ആദ്യ പാർട്ടിലും മോഹൻലാലിന്റെ കാമിയോ ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ മോഹൻലാൽ ആരാധകർ ഏറെ പ്രതീക്ഷയോടെയാണ് സിനിമയെ കാത്തിരുന്നത്.
മോഹൻലാലിന്റെ മാത്യു എന്ന കഥാപാത്രം ഏറെ ആഘോഷിക്കപ്പെടുകയും സ്വീകരിക്കപ്പെടുകയും ചെയ്തിരുന്നു. കൂടാതെ മാത്യുവിന്റെ കോസ്റ്റ്യൂമിനും മികച്ച പ്രതികരണങ്ങളായിരുന്നു ലഭിച്ചത്. പ്രേക്ഷകർക്കിടയിൽ ഒരു തരംഗം സൃഷ്ടിക്കാൻ മാത്യുവിന്റെ ക്ലാസിക്-റെട്രോ കോസ്റ്റ്യൂമിന് കഴിഞ്ഞിരുന്നു. ഇത്തവണയും കഥാപാത്രത്തിന് മാറ്റമില്ലാത്തതിനാൽ കോസ്റ്റ്യൂമിലും വലിയ മാറ്റങ്ങളില്ലെന്ന് പറയുകയാണ് ജിഷാദ് ഷംസുദ്ദീൻ.
ജയിലറിലെ രംഗം.Photo.Screen Grab/Facebook.com
‘ജയിലർ1 ഇറങ്ങിയത് 2023ലും ജയിലർ 2 ഇറങ്ങിയത് 2026ലുമാണ്. അപ്പോൾ അതിന്റേതായ ചില മാറ്റങ്ങൾ കോസ്റ്റ്യൂമിലുണ്ടാവും. എന്നാലും കഥാപാത്രത്തിന് മാറ്റമില്ലാത്തതിനാൽ വലിയ മാറ്റങ്ങളൊന്നുമില്ല. പാബ്ലോ എസ്കോബാർ വൈബിലുള്ള കോസ്റ്റ്യൂം തന്നെ പ്രതീക്ഷിച്ചാൽ മതി. സാറിനു ഗ്ലാസ് കൊടുക്കാൻ ഒട്ടും ഇഷ്ടമില്ലാത്ത ആളാണ് ഞാൻ. കാരണം ലാലേട്ടന്റെ കണ്ണുകൾ മാജിക്കലാണ്. പക്ഷേ ആ സീനിൽ ഗ്ലാസ് വേണമായിരുന്നു അതുകൊണ്ട് കുറെ ഓപ്ഷൻസിൽ നിന്നും എനിക്ക് ഫേവറേറ്റ് ആയിട്ടുള്ള ഒരു ഗ്ലാസ് കൊടുത്തു. പക്ഷേ അത് ഹെവി ആയിട്ടുള്ളൊരു ഗ്ലാസാണ്, വെയ്ക്കാൻ അത്ര കംഫർട്ടബിൾ അല്ല.’ ജിംഷാദ് പറഞ്ഞു.
ജയിലർ 2 തനിക്കൊട്ടും തന്നെ ചലഞ്ചിങ്ങാല്ലായിരുന്നുവെന്നും താൻ തന്നെയായിരിക്കും രണ്ടാമത്തെ പാർട്ടിലും ചെയ്യാൻ പോവുന്നതെന്ന് അറിയില്ലായിരുന്നെന്നും ജിഷാദ് പറഞ്ഞു. ജയിലർ 1ലെ ലുക്ക് ഇത്രമാത്രം സെലിബ്രേറ്റ് ചെയ്യപ്പെട്ടത് കണ്ടപ്പോൾ അതിന്റെ ഒരു ടെൻഷനുണ്ടായിരുന്നെന്നും ജിഷാദ് വ്യക്തമാക്കി.
മോഹൻലാലിന്റെ പേഴ്സണൽ സ്റ്റൈലിസ്റ്റ് എന്ന നിലയിലാണ് ജിഷാദ് ഇപ്പോൾ അറിയപ്പെടുന്നത്. ബിഗ് ബോസ് ഷോയിലും പൊതുവേദികളിലും സിനിമകളിലും താരത്തിന്റെ കോസ്റ്റിയൂം ഡിസൈൻ ചെയ്യുന്നത് ജിഷാദ് ഷംസുദ്ദീനാണ്. ജയിലർ, തലവൻ, മലൈക്കോട്ടൈ വാലിബൻ, ബ്രോ ഡാഡി തുടങ്ങിയ സിനിമകളിലും ജിഷാദ് കോസ്റ്റ്യൂം ഡിസൈനറായി പ്രവർത്തിച്ചിട്ടുണ്ട്.
Content Highlight: Jishad Shamsudheen said that Lalettan’s eyes were magical and that they should expect a costume with a Pablo Escobar vibe.