ഓരോ ഡയലോഗിലും പ്രേക്ഷകരെ ചിരിപ്പിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. അതും കോമഡി സിനിമകള്‍ പലതും പരാജയമാകുന്ന ഇന്നത്തെ കാലത്ത് തമാശ എഴുതി ഫലിപ്പിക്കാന്‍ പലര്‍ക്കും പ്രയാസമാണ്. അങ്ങനെയുള്ള സമയത്ത് ഡാര്‍ക്ക് കോമഡി കൊണ്ട് ആദ്യാവസാനം ഫണ്‍ റൈഡുമായി വന്‍ വിജയം നേടിയ ചിത്രമാണ് മോഹിനിയാട്ടം.
തിയേറ്ററില്‍ പരാജയമായ ഭരതനാട്യത്തിന്റെ സീക്വലായി ഒരുങ്ങിയ മോഹിനിയാട്ടത്തെ ഡാര്‍ക്ക് കോമഡി സിനിമകളില്‍ ബെഞ്ച്മാര്‍ക്കായി വിശേഷിപ്പിക്കാം. കഴിഞ്ഞദിവസം ചിത്രം ഒ.ടി.ടിയില്‍ സ്ട്രീമിങ് ആരംഭിച്ചിരുന്നു. ചിത്രത്തിലെ ഓരോ സീനുകളും ഡയലോഗുകളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.
ജിനി റെക്‌സ് Photo: Netflix
ഓരോ കഥാപാത്രത്തിന്റെ ഡയലോഗും സിനിമയിലുണ്ടാക്കിയ ഇംപാക്ട് ചെറുതല്ല. സ്‌ക്രീനിലെത്തുന്ന ഓരോരുത്തരും കട്ടക്ക് സ്‌കോര്‍ ചെയ്ത ചിത്രമാണ് മോഹിനിയാട്ടം. ചെറിയ സ്‌ക്രീന്‍ സ്‌പെയ്‌സ് മാത്രമേ ഉള്ളുവെങ്കിലും ഗംഭീര ഇംപാക്ടുണ്ടാക്കിയ കഥാപാത്രമായിരുന്നു ജിനി റെക്‌സ് അവതരിപ്പിച്ച അരുണ്‍ ഘോഷ്. ആദ്യഭാഗത്തിലെ അതേ മീറ്ററില്‍ തന്നെയാണ് ഈ സിനിമയിലും അരുണ്‍ ഘോഷിന്റെ പെര്‍ഫോമന്‍സ്.
കുടുംബത്തില്‍ ബാക്കിയുള്ള എല്ലാവരും തീ തിന്നുമ്പോള്‍ എല്ലാത്തിനെയും കൂളായിട്ടാണ് അരുണ്‍ ഹാന്‍ഡില്‍ ചെയ്യുന്നത്. ആദ്യഭാഗത്തിലും ഇതേ ആറ്റിറ്റിയൂഡായിരുന്നു അരുണ്‍ ഘോഷിന്. ഭരതന്‍ നായരുടെ അവിഹിതം നാട്ടുകാര്‍ അറിയാതിരിക്കാന്‍ വേണ്ടി കുടുംബം നെട്ടോട്ടമോടുമ്പോള്‍ അത് തന്നെ ബാധിക്കുന്ന കാര്യമല്ലെന്ന ചിന്തയായിരുന്നു അരുണിന്.
മോഹിനിയാട്ടം Photo: Netflix
രണ്ടാം ഭാഗത്തിലേക്കെത്തുമ്പോള്‍ കൗണ്ടറുകളുടെ ആറാട്ടായിരുന്നു അരുണ്‍ ഘോഷ് നടത്തിയത്. ശശിധരന്‍ വക്കീലിനെ വിളിക്കുന്ന സീനില്‍ കൊലപാതകം എങ്ങനെയാണെന്ന് വിശദീകരിക്കുന്നുണ്ട്. ‘ഇത് എത്രപേര്‍ ചേര്‍ന്നാണ് കൊല ചെയ്തത്’ എന്ന് ചോദിക്കുമ്പോള്‍ ‘അങ്ങനെയൊന്നുമില്ല, മൊത്തത്തിലൊരു ഗ്യാങ്ബാങ്ങായിരുന്നു’ എന്നാണ് അരുണിന്റെ മറുപടി.
ഗോവിന്ദന്റെ ബോഡി എങ്ങനെ ഡിസ്‌പോസ് ചെയ്യുമെന്ന് എല്ലാവരും തലപുകഞ്ഞ് ആലോചിക്കുമ്പോള്‍ ‘നമുക്ക് ഒരു ശാസ്ത്രജ്ഞനെ വിളിച്ചിട്ട് ഒരു ഇലക്ട്രിക് കസേര ഉണ്ടാക്കാം. എന്നിട്ട് അതില്‍ വെച്ച് ഇയാളെ കരിയ്ക്കാം’ എന്ന ഐഡിയ പറയുന്നുണ്ട്. വളരെ കൂളായി കൊണ്ടുവന്ന കൂലി റഫറന്‍സ് തിയേറ്ററിലും ഒ.ടി.ടിയിലും ഹിറ്റായി. സീനിയര്‍ സുഭാഷ് എത്തുന്ന സീനിലും അരുണിന്റെ കൗണ്ടര്‍ ചിരിപ്പിക്കുന്നുണ്ട്.
ജിനി റെക്‌സ് Photo: Netflix
‘നമുക്ക് ചാക്കിന്റെ സൈസ് വലുതാക്കാം. എന്നിട്ട് ഇയാളെയും തല്ലിക്കൊന്ന് അതിന്റെ അകത്ത് വെക്കാം. സത്യമറിയാവുന്ന ഒരുത്തനും ഇവിടുന്ന് പുറത്തുപോകണ്ട’ എന്നായിരുന്നു ഡയലോഗ്. ക്ലൈമാക്‌സില്‍ വീടിനകത്തുള്ള കിറ്റ് പൊലീസിന്റെ കൈയില്‍ കിട്ടാതിരിക്കാന്‍ വേണ്ടി അത് കുക്കറിലിട്ട് വേവിക്കുന്നതും കൈയടി നേടുന്നുണ്ട്. നാലോ അഞ്ചോ സീനുകളേ ഉള്ളൂവെങ്കിലും ജിനി റെക്‌സ് തന്റെ ഭാഗം വൃത്തിക്ക് ചെയ്‌തെന്ന് പറയാം.
Content Highlight: Jini Rexa’s character in Mohiniyattam movie
സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അംഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ