| Thursday, 14th November 2019, 8:38 pm

വെള്ളിത്തിരയില്‍ നായകനായി മിഥുന്‍ രമേശ്; ജിമ്മി ഈ വീടിന്റെ ഐശ്വര്യത്തിലെ കല്ല്യാണപ്പാട്ട് പുറത്തിറങ്ങി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി: നടനും അവതാരകനുമായ മിഥുന്‍ രമേശ് അദ്യമായി നായകനാവുന്ന ‘ജിമ്മി ഈ വീടിന്റെ ഐശ്വര്യം” എന്ന ചിത്രത്തിലെ കല്ല്യാണപ്പാട്ട് പുറത്തിറങ്ങി. ഗോള്‍ഡന്‍ എസ് പിക്‌ചേഴ്സ് ബാനറില്‍ ശ്യാംകുമാര്‍,സിനോ ജോണ്‍ തോമസ് എന്നിവര്‍ നിര്‍മ്മിച്ച രാജു ചന്ദ്ര തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിലെ ഗാനം പുറത്തുവിട്ടത് മമ്ത മോഹന്‍ദാസ്, നൈല ഉഷ, ഐശ്വര്യ ലക്ഷ്മി എന്നിവരാണ്.

വിജയ് യേശുദാസ് ആലപിച്ചിരിക്കുന്ന ഗാനത്തിന് സംഗീതം പകര്‍ന്നിരിക്കുന്നത് എം.ജയചന്ദ്രനാണ്. സന്തോഷ് വര്‍മയുടെതാണ് വരികള്‍. പൂര്‍ണമായും ദുബായില്‍ ചിത്രീകരിച്ച ചിത്രമാണ് ജിമ്മി ഈ വീടിന്റെ ഐശ്വര്യം.

സംവിധായകനും,നിര്‍മാതാക്കളും നായകനും നായികയും ഛായാഗ്രാഹകനും എല്ലാം പ്രവാസി മലയായികളാണെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ഹോളിവുഡ് സിനിമയില്‍ പ്രധാന താരമായി അഭിനയിച്ച സൂപ്പര്‍ ഡോഗ് ആദ്യമായി അഭിനയിക്കുന്ന ഇന്ത്യന്‍ സിനിമയാണിത്.

ദിവ്യ പിള്ളയാണ് ചിത്രത്തിലെ നായിക. ഇവര്‍ക്ക് പുറമേ സുരാജ് വെഞ്ഞാറമൂട് , ഹരീഷ് കണാരന്‍ , ജോയ് മാത്യു , ഇടവേള ബാബു, ജോണി ആന്റണി ,നിര്‍മല്‍ പാലാഴി , സുനില്‍ സുഗത, ശശി കലിംഗ , സുബീഷ് സുധി , നിസാം കാലിക്കറ്റ്, ശ്രീജ രവി , വീണ നായര്‍ , അഷ്റഫ് പിലാക്കല്‍, നിഷ മാത്യു, എന്നിവരും പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്.

ഛായാഗ്രഹണം -അനില്‍ ഈശ്വര്‍, കഥ -അനൂപ് മോഹന്‍, ചിത്ര സംയോജനം -സുനില്‍ എസ് പിള്ള, പശ്ചാത്തല സംഗീതം -അരുണ്‍ മുരളീധരന്‍, പി ആര്‍ ഒ -വാഴൂര്‍ ജോസ്, അതിര ദില്‍ജിത്ത്.

Latest Stories

We use cookies to give you the best possible experience. Learn more