| Wednesday, 21st March 2018, 1:51 pm

ജിഹാദികള്‍ കൊലപ്പെടുത്തിയ 23 ഹിന്ദുക്കള്‍; ബി.ജെ.പി എം.പി കേന്ദ്രത്തിനു നല്‍കിയ കത്തിലെ നുണപ്രചരണങ്ങള്‍ തുറന്നുകാട്ടി ദ സ്‌ക്രോള്‍ റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കര്‍ണാടകയില്‍ മുസ്ലീങ്ങള്‍ കൊലപ്പെടുത്തിയ “ഹിന്ദു ആക്ടിവിസ്റ്റുകള്‍” എന്ന തരത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രിക്ക് ബി.ജെ.പി എം.പി നല്‍കിയ ലിസ്റ്റ് പകുതിയിലേറെയും വസ്തുതാവിരുദ്ധമായ കാര്യങ്ങളെന്ന് റിപ്പോര്‍ട്ട്. 2014നുശേഷം ജിഹാദികള്‍ കൊലപ്പെടുത്തിയതെന്നു പറഞ്ഞ് നല്‍കിയ ലിസ്റ്റില്‍ പരാമര്‍ശിച്ച 23 പേരുടെയും കുടുംബങ്ങളുടെയും കേസന്വേഷിക്കുന്ന ഉദ്യോഗസ്ഥരുടെയും മൊഴികളിലൂടെ സ്‌ക്രോള്‍.ഇന്‍ ആണ് വ്യാജ പ്രചരണം തുറന്നുകാട്ടിയത്.

കര്‍ണാടകയില്‍ നിന്നുള്ള ബി.ജെ.പി എം.പിയായ ശോഭ കലന്ദലാജെയാണ് 23 പേരുടെ ലിസ്റ്റടങ്ങിയ കത്ത് കേന്ദ്രമന്ത്രിക്ക് നല്‍കിയത്. കര്‍ണാടകയിലെ ബി.ജെ.പി സര്‍ക്കാര്‍ ഇവരെ സംരക്ഷിക്കുന്നതില്‍ പരാജയപ്പെട്ടുവെന്നാരോപിച്ചായിരുന്നു ശോഭയുടെ കത്ത്.


Also Read:കേരളത്തിന്റെ ഫുട്‌ബോള്‍ പ്രേമം ഇന്നലെ പൊട്ടിമുളച്ചതല്ല; കലൂര്‍ സ്റ്റേഡിയത്തെ കൊല്ലേണ്ടതാര്‍ക്ക് ?


ലിസ്റ്റിലുള്ള 23 പേരില്‍ ഒരാള്‍ ജീവിച്ചിരിപ്പുണ്ടെന്നാണ് സ്‌ക്രോള്‍ അന്വേഷണത്തില്‍ കണ്ടെത്തിയത്. മറ്റു രണ്ടുപേര്‍ ആത്മഹത്യ ചെയ്തതാണെന്നാണ് അവരുടെ ബന്ധുക്കള്‍ പറഞ്ഞത്. രണ്ടുപേരെ അവരുടെ സഹോദരിമാര്‍ കൊലപ്പെടുത്തിയതാണെന്നാണ് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയത്.

പതിനാലുകേസുകളില്‍ പ്രതികളില്‍ ഒരാള്‍ക്കുപോലും മുസ്ലിം സംഘടനകളുമായി ബന്ധമില്ല. ഒരു കേസില്‍ മാത്രം പൊലീസ് ലിസ്റ്റില്‍ പറഞ്ഞിരിക്കുന്ന ഒരാളുടെ പേര് അവ്യക്തമാണ്. പത്തുകേസുകളില്‍ മാത്രമാണ്, ബി.ജെ.പി എം.പി ആരോപിച്ചതുപോലെ, കൊലപാതകത്തില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് പങ്കുണ്ടെന്ന് കണ്ടെത്തിയത്.

2018 ജൂലൈ എട്ടിനാണ് ശോഭ കരന്ദലജെ കേന്ദ്രമന്ത്രിക്കു കത്തു നല്‍കിയത്. 2014 മാര്‍ച്ചിനുശേഷം 23 പേരെ ജിഹാദികള്‍ കൊലപ്പെടുത്തിയെന്നായിരുന്നു കത്തിലെ ആരോപണം. ലിസ്റ്റില്‍ പരാമര്‍ശിച്ച കൊല്ലപ്പെട്ട 23 പേര്‍ ഹിന്ദു ആക്ടിവിസ്റ്റുകളോ ബി.ജെ.പി, ആര്‍.എസ്.എസ് അംഗങ്ങളോ ആയിരുന്നു.

“കര്‍ണാടകയില്‍ രക്തക്കുളിയാണ്” എന്ന് അടിവരയിട്ടു പരാമര്‍ശിച്ചുകൊണ്ടായിരുന്നു കത്ത്.


ഡൂള്‍ന്യൂസ് വീഡിയോ സ്‌റ്റോറി കാണാം

We use cookies to give you the best possible experience. Learn more