അഹമ്മദാബാദ്: ഗുജറാത്ത് തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന് 24 മണിക്കൂറിനുള്ളില്‍ തന്നെ കര്‍ത്തവ്യം ഏറ്റെടുത്ത് വഡ്ഗാമിലെ നിയുക്ത എം.എല്‍.എ ജിഗ്നേഷ് മെവാനി. തെരഞ്ഞെടുപ്പു പ്രചരണ വേളയില്‍ ശ്രദ്ധയില്‍പ്പെട്ട വഡ്ഗാമിലെ റോഡുകളുടെ ദുരിതാവസ്ഥ പരിഹരിക്കുകയെന്ന ഉത്തരവാദിത്തമാണ് ജിഗ്നേഷ് ആദ്യമായി ഏറ്റെടുത്തത്.
റോഡു നന്നാക്കണമെന്നാവശ്യപ്പെട്ട് കലക്ടറടക്കമുള്ള ഉദ്യോഗസ്ഥര്‍ക്ക് മെമ്മാറാണ്ടം നല്‍കിയിരിക്കുകയാണ് അദ്ദേഹം.
“വഡ്ഗാം സന്ദര്‍ശന സമയത്ത് അനുഭവിച്ച പ്രശ്‌നങ്ങളാണ് ഞാന്‍ മെമ്മാറാണ്ടമായി സമര്‍പ്പിച്ചത്. ഒരു സാധാരണ പൗരനെന്ന നിലയിലും ഒരു എം.എല്‍.എ എന്ന നിലയിലുമാണ് ഞാന്‍ ഇത് ചെയ്യുന്നത്.” അദ്ദേഹം പറഞ്ഞു.
15 ദിവസത്തെ സമയമാണ് റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് ജിഗ്നേഷ് 15 ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ട്. ഇതിനുള്ളില്‍ പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ തെരുവിലിറങ്ങുമെന്ന മുന്നറിയിപ്പും അദ്ദേഹം നല്‍കിയിട്ടുണ്ട്.
വഡ്ഗാമില്‍ നിന്നും നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിക്കുന്ന ആദ്യ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാണ് മെവാനി. ബി.ജെ.പി സ്ഥാനാര്‍ത്ഥിയെ മെവാനി പരാജയപ്പെടുത്തിയത് 19696 വോട്ടുകള്‍ക്കാണ്.