| Monday, 10th November 2025, 9:58 am

തിരക്കഥ വായിച്ചപ്പോള്‍ ഇതില്‍ എവിടെ ഹൊററര്‍ എന്ന് ചിന്തിച്ചു; അദ്ദേഹത്തിന് എല്ലാം വ്യക്തമായി അറിയാം: ജിബിന്‍ ഗോപിനാഥ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

50 കോടിയും പിന്നിട്ട് ഗംഭീര മുന്നേറ്റം തുടരുകയാണ് പ്രണവ് മോഹന്‍ലാല്‍ നായകനായെത്തിയ ഡീയസ് ഈറെ. ഭ്രമയുഗത്തിന് ശേഷം രാഹുല്‍ സദാശിവന്‍ ഒരുക്കിയ ചിത്രത്തെ കുറിച്ച് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ചിത്രത്തില്‍ പ്രണവ് മോഹന്‍ലാലിന് പുറമെ ജിബിന്‍ ഗോപിനാഥ്, അരുണ്‍ അജികുമാര്‍, ജയാ കുറുപ്പ് തുടങ്ങിയവരും പ്രധാനവേഷങ്ങളിലെത്തിയിരുന്നു.

സിനിമയിലെ ജിബിന്‍ അവതരിപ്പിച്ച കഥാപാത്രത്തെ കുറിച്ചും മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. സിനിമയില്‍ മധുസൂദന്‍ പോറ്റി എന്ന കഥാപാത്രമായാണ് ജിബിന്‍ എത്തിയത്. തിരക്കഥ വായിച്ചപ്പോള്‍ അതില്‍ ഹൊറര്‍ ഉണ്ടെന്ന് തനിക്ക് തോന്നിയില്ലെന്ന് അദ്ദേഹം പറയുന്നു.

‘ഡീയസ് ഈറെയുടെ കഥയിലോ, വായിച്ച സ്‌ക്രിപ്റ്റിലോ എനിക്ക് ഹൊറര്‍ ഫീല്‍ ഉണ്ടായിരുന്നില്ല. എനിക്ക് ആ പേടി തോന്നിയിരുന്നില്ല. പക്ഷേ സംവിധായകന് അത് എങ്ങനെയാണെന്ന് കൃത്യമായിട്ട് അറിയാം. എവിടെയാണ് ഹൈ കൊടുക്കേണ്ടത്, എവിടെയാണ് പ്ലെയ്‌നായിട്ട് പോകുന്നത് എന്ന് അറിയാവുന്ന വ്യക്തിയുടെ അടുത്ത് നമ്മള്‍ ചെന്ന് ഒരു ടൂളായിട്ട് നിന്നാല്‍ മതി. അത് നമ്മളെ കൊണ്ട് ചെയ്യിച്ചു എന്നതാണ് സത്യം,’ ജിബിന്‍ ഗോപിനാഥ് പറയുന്നു.

സിനിമയില്‍ തന്നെ കൊണ്ട് അഭിനയിപ്പിച്ചത് സംവിധായകന്റെ മികവാണെന്നും താന്‍ അങ്ങനെയാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. ഈ സിനിമക്ക് എന്താണ് ആവശ്യമുള്ളത് അത് മാത്രമേ രാഹുല്‍ തന്നെ കൊണ്ട് ചെയ്യിച്ചിട്ടുള്ളുവെന്നും ജിബിന്‍ കൂട്ടിച്ചേര്‍ത്തു.

ഓരോ ഷോട്ടും ഓരോ ഫ്രെയിമിനെ പറ്റിയും അദ്ദേഹത്തിന് വ്യക്തമായ ധാരണയുണ്ടെന്നും എന്നാല്‍ താന്‍ സിനിമയുടെ സ്‌ക്രിപ്റ്റ് വായിച്ചപ്പോള്‍ ഇതില്‍ എവിടെയാണ് ഹൊറര്‍ എന്ന് ചിന്തിച്ച ആളാണ് താനെന്നും ജിബിന്‍ പറഞ്ഞു. വണ്‍ ടു ടോക്‌സുമായുള്ള അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ജിബിന്‍ ഗോപിനാഥ്.

Content highlight: jibin Gopinath says that when he read the script of Dies irae, he thought, “Where is the horror in this

We use cookies to give you the best possible experience. Learn more