| Thursday, 6th November 2025, 10:10 am

കഥാപാത്രത്തിന് ഒരുക്കങ്ങള്‍ വേണ്ടിയിരുന്നില്ല;ഞാന്‍ കയറാന്‍ ആഗ്രഹിച്ച ലൂപ്പാണ് രാഹുല്‍ സദാശിവന്റെ സിനിമ: ജിബിന്‍ ഗോപിനാഥ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തിയേറ്ററില്‍ അതിഗംഭീര മുന്നേറ്റം നടത്തുകയാണ് രാഹുല്‍ സദാശിവന് ഒരുക്കിയ ഡീയസ് ഈറെ. പ്രണവ് മോഹന്‍ലാല്‍ പ്രധാനവേഷത്തിലെത്തിയ സിനിമ ഇതിനോടകം ബോക്‌സ് ഓഫീസില്‍  50 കോടിയാണ് നേടിയത്.

ഭ്രമയുഗത്തിന് ശേഷം രാഹുല്‍ സദാശിവന് സംവിധാനം ചെയ്ത ചിത്രത്തില്‍ പ്രണവ് മോഹന്‍ലാലിന് പുറമെ ജിബിന്‍ ഗോപിനാഥ്, അരുണ്‍ അജികുമാര്‍ തുടങ്ങിയവര്‍ അഭിനയിച്ചിരുന്നു. മധുസൂദന്‍ പോറ്റി എന്ന കഥാപാത്രത്തെയാണ് ജിബിന്‍ ഗോപിനാഥ് അവതരിപ്പിച്ചത്. ഇപ്പോള്‍ ഫിലിമി ബീറ്റിന് നല്‍കിയ അഭിമുഖത്തില്‍ സിനിമയിലെ തന്റെ കഥാപാത്രത്തെ കുറിച്ച് സംസാരിക്കുകയാണ് അദ്ദേഹം.

മധുസൂദനന്‍ പോറ്റി എന്ന കഥാപാത്രത്തിന് വേണ്ടി ഒരുപാട് ഒരുക്കങ്ങള്‍ വേണ്ടെന്നും ,വന്ന് നിന്നാല്‍ മാത്രം മതി വേണ്ട രീതിയില്‍ ഉപയോഗിച്ചോളാമെന്നുമാണ് സംവിധായകന്‍ പറഞ്ഞിരുന്നതെന്നും ജിബിന്‍ പറയുന്നു. ആ ഒരു കോണ്‍ഫിഡന്‍സ് കണ്ടപ്പോള്‍ തനിക്കും കോണ്‍ഫിഡന്‍സായെന്നും അതിന്റെ റിസള്‍ട്ടാണ് ഡിയസ് ഇറയില്‍ കണ്ടതെന്നും അദ്ദേഹം പറഞ്ഞു.

‘രാഹുല്‍ സദാശിവന്റെ സിനിമയില്‍ ഒരു സീന്‍ ചെയ്യാന്‍ ആഗ്രഹിച്ച വ്യക്തിക്ക് സിനിമയുടെ സ്‌ക്രിപ്റ്റ് കൂടെ തന്ന് വെല്‍കം ചെയ്തപ്പോഴേക്കും വലിയ ഹാപ്പിയായി. ഭ്രമയുഗത്തില്‍ മനക്കലേക്ക് സ്വാഗതം എന്ന പറഞ്ഞ ഒരു ഫീലായിരുന്നു. രാഹുല്‍ സദാശിവന്‍ എന്ന സംവിധായകന്റെ ലൂപ്പില്‍ പിടിച്ച് ഇട്ടത് പോലെ ആയി. അത് നമ്മള്‍ കയറാന്‍ ആഗ്രഹിച്ച ഒരു ലൂപ്പാണ്. അതിനകത്തേക്ക് വിളിച്ച് കയറ്റുന്ന ഒരു ഫീലായിരുന്നു എനിക്ക്.

പ്രണവിനെ മോഹന്‍ലാലിന്റെ മകന്‍ എന്ന രീതിയില്‍ സമീപിക്കുന്നത് അദ്ദേഹത്തിന് ഇഷ്ടമല്ല. അദ്ദേഹത്തെ ഒരു സാധാരണ മനുഷ്യനായി, അല്ലെങ്കില്‍ കൂട്ടുകാരനായി മാത്രം കണ്ടപ്പോള്‍ പ്രണവിനും ഭയങ്കര കംഫര്‍ട്ടായിരുന്നു,’ രാഹുല്‍ സദാശിവന് പറയുന്നു.

content highlight: Jibin Gopinath about his character in Dise irae 

We use cookies to give you the best possible experience. Learn more