| Friday, 8th February 2013, 12:52 pm

കുറ്റവാളിയായി ജോണി ഡെപ്പ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ക്യാപ്റ്റന്‍ ജാക്ക് സ്പാരോ ആയി ആരാധകഹൃദയങ്ങളില്‍ കൂടുകൂട്ടിയ ഹോളിവുഡ് സൂപ്പര്‍ താരം ജോണി ഡെപ്പ് വ്യത്യസ്തമായ വേഷത്തില്‍ വീണ്ടുമെത്തുന്നു. തന്റെ പുതിയ ചിത്രമായ “ബ്ലാക്ക് മാസ്സ്” ല്‍ ഒരു കുറ്റവാളിയുടെ വേഷത്തിലാണ് താരം എത്തുന്നത്.[]

അധോലോകത്തില്‍ കുപ്രസിദ്ധനായ ബോസ്റ്റണ്‍ ക്രിമിനലായാണ് ജോണി ഡെപ്പ് എത്തുന്നത്. യഥാര്‍ത്ഥ കഥയെ ആസ്പദമാക്കിയെടുക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ബാരി ലെവിന്‍സണ്‍ ആണ്.

അടുത്ത മേയില്‍ സിനിമയുടെ ചിത്രീകരണം ആരംഭിക്കും. നെഗറ്റീവ് ഇമേജുള്ള നായകനെ അവതരിപ്പിക്കാന്‍ ഹോളിവുഡിലെ മറ്റ് നായകന്മാര്‍ തയ്യാറാകാകാതായപ്പോള്‍ ജോണി ഡെപ്പ് ആ വേഷം ഇരു കൈയ്യും നീട്ടി സ്വീകരിക്കുകയായിരുന്നു.

വ്യത്യസ്ഥമായ സിനിമകളില്‍ വ്യത്യസ്തരായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ജോണി ഡെപ്പില്‍ നിന്നും വീണ്ടും മറ്റൊരു കഥാപാത്രം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

ജോണി ഡെപ്പ് നായകനായ “പൈറേറ്റ്‌സ് ഓഫ് ദി കരീബിയന്‍” എന്ന ചിത്രത്തിലെ ക്യാപ്റ്റന്‍ ജാക്ക് സ്പാരോയെ ആരാധകര്‍ ഒരിക്കലും മറക്കില്ല. ശരീര ഭാഷ കൊണ്ടും സംഭാഷണ രീതികൊണ്ടും വിചിത്രനായ ഈ കഥാപാത്രത്തെ ജോണി അനശ്വരമാക്കിയിരുന്നു.

We use cookies to give you the best possible experience. Learn more