| Tuesday, 24th December 2019, 10:34 pm

ജാര്‍ഖണ്ഡില്‍ കോണ്‍ഗ്രസ് സഖ്യത്തിന് ഇരട്ടി മധുരം; സഖ്യത്തിനൊപ്പമെന്ന് ബാബുലാല്‍ മറാണ്ടിയുടെ ജെ.വി.എം.പിയും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബി.ജെ.പിയെ തകിടം മറിച്ച് ജെ.എം.എം-കോണ്‍ഗ്രസ്-ആര്‍.ജെ.ഡി സഖ്യം ജാര്‍ഖണ്ഡില്‍ ഭൂരിപക്ഷം നേടിയതിന് പിന്നാലെ സഖ്യത്തിന് പിന്തുണയുമായി കൂടുതല്‍ കക്ഷികള്‍ രംഗത്തെത്തുകയാണ്. ബാബുലാല്‍ മറാണ്ടിയുടെ ജാര്‍ഖണ്ഡ് വികാസ് മോര്‍ച്ച (പി)യും സഖ്യത്തിന് പിന്തുണ നല്‍കുമെന്ന് അറിയിച്ചു.

81 അംഗ നിയമസഭയില്‍ 47 സീറ്റുകളാണ് സഖ്യം നേടിയത്.

‘ഞങ്ങളുടെ പിന്തുണ നിരുപാധികമായി ഹേമന്ത് സോറന്റെ സഖ്യത്തിനാണ്. കാരണം അവരാണ് ഭൂരിപക്ഷം തെളിയിച്ചത്’, ജാര്‍ഖണ്ഡിന്റെ മുന്‍ മുഖ്യമന്ത്രിയും ജെ.വി.എം.പി അധ്യക്ഷനും കൂടിയായ ബാബുലാല്‍ മറാണ്ടി എ.എന്‍.ഐയോട് പറഞ്ഞു.

നിയുക്ത മുഖ്യമന്ത്രിയും ജെ.എം.എം നേതാവുമായ ഹേമന്ത് സോറന്‍ ഇന്ന് ബാബുലാല്‍ മറാണ്ടിയെ വീട്ടിലെത്തി കണ്ടിരുന്നു. ഇതിന് പിന്നാലെയാണ് മറാണ്ടി പിന്തുണ വ്യക്തമാക്കിയത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ജാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പില്‍ മൂന്ന് സീറ്റുകളിലാണ് ജെ.വി.എം.പി ജയിച്ചത്. ലോക്‌സഭാ തെരഞ്ഞെടുപ്പ് മുമ്പുവരെ ജെ.വി.എം.പി സഖ്യത്തിനൊപ്പമുണ്ടായിരുന്നെങ്കിലും നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കുകയായിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more