| Monday, 23rd December 2019, 4:52 pm

ജാര്‍ഖണ്ഡില്‍ ബി.ജെ.പിയുടെ സിറ്റിംഗ് സീറ്റ് പിടിച്ചെടുത്ത് ഇടതുമുന്നണി

ഡൂള്‍ന്യൂസ് ഡെസ്‌ക്

റാഞ്ചി: ജാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ സിറ്റിംഗ് സീറ്റില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയ്ക്ക് വിജയം. ഇടതുമുന്നണി സ്ഥാനാര്‍ഥിയായ സി.പി.ഐ.എം.എല്ലിന്റെ വിനോദ് കുമാര്‍ സിംഗാണ് വിജയിച്ചത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

2009 ലെ നിയമസഭാ തെരഞ്ഞെടുപ്പിലും സി.പി.ഐ.എം.എല്ലായിരുന്നു ഇവിടെ ജയിച്ചത്. ജെ.വി.എം സ്ഥാനാര്‍ത്ഥിയെ 6718 വോട്ടിന് തോല്‍പ്പിച്ചാണ് അന്ന് ഇടതുമുന്നണി സ്ഥാനാര്‍ത്ഥി ജയിച്ചത്.

എന്നാല്‍ 2014 സി.പി.ഐ.എം.എല്ലിന് സീറ്റ് നഷ്ടമായി. ബി.ജെ.പിയുടെ നാഗേന്ദ്ര മഹ്‌തോ 4339 വോട്ടിന് ഇടത് സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്തുകയായിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

സി.പി.ഐ.എം, സി.പി.ഐ, സി.പി.ഐ.എം.എല്‍, മാര്‍ക്‌സിസ്റ്റ് കോര്‍ഡിനേഷന്‍ കമ്മിറ്റി എന്നീ നാല് പാര്‍ട്ടികളാണ് ഇടതുമുന്നണിയായി ജാര്‍ഖണ്ഡില്‍ മത്സരിച്ചത്.

WATCH THIS VIDEO:

Latest Stories

We use cookies to give you the best possible experience. Learn more